‘പീലാണ്ടി’ അത്ര മോശം പേരാണോ? പുലിവാല് പിടിച്ച് ആനപ്പേര്; തെറ്റുതിരുത്തി വനംവകുപ്പ്

Elephant Peelandi
SHARE

ആനയ്ക്ക് പേരിട്ട് പുലിവാലായ വനംവകുപ്പിന് ചരിത്രത്തിലാദ്യമായി തെറ്റുതിരുത്തേണ്ടിവന്നു. അട്ടപ്പാടിയിൽ നിന്ന് പിടികൂടി കോടനാട് ആനക്കളരിയിലെത്തിയ പീലാണ്ടിയെന്ന കാട്ടാനയ്ക്ക് ചന്ദ്രശേഖരനെന്ന് പേരിട്ടതാണ് ചോദ്യംചെയ്യപ്പെട്ടത്. കാട്ടാനയെ ആദിവാസികള്‍ വിളിച്ചിരുന്ന പീലാണ്ടിയെന്ന പേര് അംഗീകരിച്ച് വനംവകുപ്പ് ഉത്തരവിറക്കി.

അട്ടപ്പാടിയിലെ ആദിവാസികള്‍ പീലാണ്ടിയെന്ന് പേരിട്ട് വിളിച്ചിരുന്ന കാട്ടാനെയെ 2017 മെയ് 30 നാണ് വനംഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് പെരുമ്പാവൂരിലെ കോടനാട് ആന പരിപാലന കേന്ദ്രത്തിലെത്തിച്ചത്. പക്ഷേ പീലാണ്ടിയെന്ന പേര് ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥര്‍ കോടനാട് ചന്ദ്രശേഖരനെന്ന് പേരിട്ടു. എന്താണ് പീലാണ്ടിയെന്ന പേരിന് കുഴപ്പമെന്ന് അന്നു തുടങ്ങിയ ചോദ്യമാണ്. 

ഉത്തരമില്ലാതായതോടെ വനം ഉദ്യോഗസ്ഥര്‍ തിരുത്തി. പീലാണ്ടിയെ അംഗീകരിച്ച് കഴിഞ്ഞ പതിമൂന്നിന് ഉത്തരവിറക്കി. പീലാണ്ടി ചന്ദ്രു എന്നാണ് പുതിയ പേര്. ആദിവാസികളുെട ആവശ്യത്തിനൊപ്പം പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത നൽകിയ പരാതിയാണ് വഴിത്തിരിവായത്.

തന്നിഷ്ടപ്രകാരം പേരിടുന്നതിലൂടെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അവരുടെ മക്കളുടെയും പേരാണ് ആനകള്‍ക്ക് നല്‍കുന്നതെന്നാണ് ആക്ഷേപം. പേരിടുന്നതിലും വിവേചനം പാടില്ലെന്ന് പീലാണ്ടിയിലൂടെ തെളിഞ്ഞിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA