ADVERTISEMENT

കുറച്ച് സമയത്തേക്കാണെങ്കിലും കാട്ടുപോത്തുകളുടെ നടുവിൽ അകപ്പെട്ട നിമിഷത്തെക്കുറിച്ച് ഭീതിയോടെയാണ് അമ്പതുകാരനായ ബ്രൂസ് ഡെല്ലെ ചിലേ വിവരിക്കുന്നത്. യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു  ബ്രൂസ് ഡെല്ലെയും ഭാര്യയും മൂന്ന് മക്കളും ഉൾപ്പെടുന്ന കുടുംബം. വാടകയ്ക്കെടുത്ത കാറിലായിരുന്നു ഇവരുടെ യാത്ര.ഓഗസ്റ്റ് 13 നാണ് ഇവർ ഇവിടെയെത്തിയത്. ലാമർ വാലിയിൽ കാർ നിർത്തിയിട്ട് കുടുംബം ഇറങ്ങിയത് മാൻ വർഗത്തിൽ പെട്ട മൂസിനെ കാണുക എന്ന ലക്ഷ്യത്തോടെയാണ്. ഇവരുടെ വാഹനത്തിനു പിന്നിലായി നിരവധി വാഹനങ്ങളും നിരത്തിലുണ്ടായിരുന്നു.

മൂസുകൾ മേയുന്നത് കാണാനിറങ്ങിയ ഇവരെ കാത്തിരുന്നത് മറ്റൊരു ഭീകരമായ കാഴ്ചയാണ്.  ബ്രൂസ് ഡെല്ലെ മൂസുകളെ തിരയുന്നതിനിടയിൽ മകനാണ് ആ ഭീകരമായ കാഴ്ച കണ്ടത്. ഒരു കൂട്ടം കാട്ടുപോത്തുകൾ നിരത്തിലൂടെ കാറിനെ ലക്ഷ്യമാക്കി പാഞ്ഞു വരുന്നു. പെട്ടെന്നു തന്നെ എല്ലാവരോടും കാറിനുള്ളിലേക്ക് കയറാൻ മകൻ വിളിച്ചു പറഞ്ഞു. ഒരു നിമിഷത്തേക്ക് എന്താണ് സംഭവിക്കുന്നതെന്ന് ബ്രൂസ് ഡെല്ലെയ്ക്കു മനസ്സിലായില്ല. അമ്പരന്നു നിന്ന  ബ്രൂസിനെ ഭാര്യയുടെ മുന്നറിയിപ്പാണ് അകത്തേക്ക് കയറാൻ പ്രേരിപ്പിച്ചത്. 

ബ്രൂസ് ഡെല്ലെ അകത്തേക്ക് കയറിയതിനു ശേഷമാണ് കാട്ടുപോത്തുകൾ വാഹനത്തിനരികിലൂടെ  ഓടിപ്പോയത്. കൂട്ടത്തിൽ ഒരു കൂറ്റൻ കാട്ടുപോത്ത് വാഹനത്തെ ആക്രമിക്കുകയും ചെയ്തു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. വാതിലും തകർന്നിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.  ശ്വാസമടക്കിപ്പിടിച്ചാണ് ഈ സമയമത്രയും കുടുംബം കാറിനുള്ളിൽ ഇരുന്നത്. എന്തായാലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്  ബ്രൂസ് ഡെല്ലെയും കുടുംബവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com