ADVERTISEMENT

സൗത്ത് ആഫ്രിക്കയിലെ അമാഖാല ഗെയിം റിസർവിൽ സന്ദർശനത്തിനെത്തിയതായിരുന്നു ലൂയി ടെയ്‌ലറും സംഘവും. ഗൈഡ് ഉൾപ്പെടുന്ന ഇവരുടെ സംഘം വാഹനത്തിൽ സന്ദർശനത്തിനിറങ്ങിയപ്പോഴാണ് ഒരു കൂട്ടം കാട്ടാനകൾ റോഡിലേക്കെത്തിയത്. കാട്ടാനകളുടെ സംഘത്തെ കണ്ടപ്പോൾ തന്നെ ഗൈഡ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയിട്ടു. കാട്ടാനകൾ കടന്നു പോകാനായി അൽപസമയം കാത്തുനിന്നു.

മറ്റാനകളെയൊക്കെ നിരത്തിലൂടെ കടന്നു പോയപ്പോൾ കൂട്ടൽ അൽപം കുറുമ്പനായ ആന നിർത്തിയിട്ടിരിക്കുന്ന വാഹനത്തിനു നേരേ ആകാംക്ഷയോടെ തിരിഞ്ഞു. ആന വാഹനത്തിനു നേരെ തിരിയുന്നത് കണ്ട ഗൈഡ് മുന്നോട്ട് നടന്ന ആനയുടെ നേരെ നോക്കി രണ്ട് മൂന്ന് തവണ വിരൽ ഞൊടിച്ചു. ഒരു നിമിഷം ഇത് ശ്രദ്ധിച്ചു നിന്ന ആനയോട് തിരിഞ്ഞു പോകാൻ വിരൽ കൊണ്ട് ആഗ്യം കാണിച്ചു. ഈ നിര്‍ദേശം അനുസരിച്ച ആന അപ്പോൾ തന്നെ നടന്നു നീങ്ങി.

വാഹനത്തിനുള്ളിലുണ്ടായിരുന്ന വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ഇതിന് മുൻപും ഇവർ സഞ്ചരിച്ചിരുന്ന സംഘം രണ്ട് ആനക്കുട്ടികളും മുതിർന്ന ആനകളും ഉൾപ്പെടുന്ന ആനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടിരുന്നു. കൂട്ടത്തിലുള്ള കുട്ടിയാനകൾ വാഹനത്തിനു മുന്നിലെത്തി തട്ടുകയും മുട്ടുകയും മറ്റും ചെയ്തപ്പോൾ കൂട്ടത്തിലുള്ള മുതിർന്ന ആന വാഹനത്തിനു നേരെ ദേഷ്യത്തോടെ പാഞ്ഞടുത്തിരുന്നു. എന്നാൽ കൂടുതുൽ ആക്രമണങ്ങൾക്കൊന്നും മുതിരാതെ കുട്ടിയാനകളെയും കൂട്ടി കടന്നു പോവുകയായിരുന്നുവെന്ന് ലൂയി ടെയ്‌ലർ വ്യക്തമാക്കി. എന്നാൽ ഈ കാട്ടാന ഗൈഡിന്റെ നിർദേശം അനുസരിച്ചതാണ് വിനോദസഞ്ചാരികളുടെ സംഘത്തെ അദ്ഭുതപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com