ADVERTISEMENT

കാട്ടിലേക്ക് തിരിച്ചു പോകാൻ വേറൊരു മാർഗവുമില്ലാതെ നടുറോഡിൽ നട്ടം തിരിയുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ നൊമ്പരമാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവച്ച ഒരു പഴയ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതോടൊപ്പം അദ്ദേഹം എഴുതിച്ചേർത്തിരുന്ന വരികൾ ആരേയും നൊമ്പരപ്പെടുത്തുന്നതാണ്. 

ആനകൾ മതിലു ചാടുന്നത് കണ്ടിട്ടുണ്ടോ? നാലു വശങ്ങളിലും ആളുകൾ പഴുതില്ലാതെ മറതീർത്തതിനാൽ പോകാൻ മറ്റൊരു വഴിയും കാണാതെയാണ് അവ മതില്‍ ചാടിക്കടക്കാൻ ശ്രമിച്ചത്. ഈ ദൃശ്യങ്ങൾ നിങ്ങളെ അമ്പരപ്പിക്കും എന്ന അടിക്കുറിപ്പോടെയാണ് പ്രവീൺ കസ്വാൻ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

കർണാടകയിലെ ഹൊസൂർ ഗ്രാമത്തിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനക്കൂട്ടം തിരികെ കാട്ടിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. കൂട്ടത്തിലുള്ള കുട്ടിയാനയെ വലിയ മതിൽ ചാടിക്കടക്കാൻ സഹായിക്കുന്ന മുതിർന്ന ആനയേയും ദൃശ്യങ്ങളിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com