ADVERTISEMENT

മനുഷ്യർക്ക് മാത്രമല്ല നല്ല തകർപ്പൻ അഭിനയം കാഴ്ചവയ്ക്കാൻ മൃഗങ്ങൾക്കും കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു താറാവ്. ഒരു നായയുടെ പിടിയിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ് താറാവ് പതിനെട്ടാമത്തെ ഈ അടവ് പുറത്തെടുത്തത്. വളർത്തുനായയുടെ മുന്നിൽ ചത്തതുപോലെ കിടന്നാണ് താറാവ് സംഭവസ്ഥലത്തു നിന്നും തലയൂരിയത്.

ചത്തതുപോലെ മണ്ണിൽ അമർന്നു കിടന്ന താറാവിനരികിൽ അല്പ സമയം നിന്ന നായ പെട്ടെന്നു തന്നെ അവിടെനിന്നും സ്ഥലംകാലിയാക്കി. നായ പോയതിനു പിന്നാലെ അഭിനയം മതിയാക്കി ശരം പോലെ പായുന്ന താറാവിനെയാണ് പിന്നീട് ദൃശ്യങ്ങളിൽ കാണാൻ കഴിയുക.നായയെ പച്ചയ്ക്ക് പറ്റിച്ച ഈ താറാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

ഐഎഫ്എസ് ഓഫിസറായ പ്രവീൺ കസ്വാനാണ് കഴിഞ്ഞ മാസം അവസാനം ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. വന്യജീവികൾക്ക് അഭിനയത്തിനുള്ള എന്തെങ്കിലും അവാർ‍ഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് ഈ താറാവിനു തന്നെ കൊടുക്കണം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com