ADVERTISEMENT

റെഡ് ബെല്ലി ബ്ലാക്ക് സ്നേക്കുകളുടെ പോരാട്ടം കൗതുകമാകുന്നു. ക്വീൻസ്‌ലൻഡിലെ ഗ്ലെൻവ്യൂവിലെ ഒരു വീടിന്റെ പൂന്തോട്ടത്തിലാണ് വിഷപ്പാമ്പുകളുടെ വാശിയേറിയ പോരാട്ടം നടന്നത്. പൂന്തോട്ടത്തിലെ പുൽത്തകിടിയിൽ ചുറ്റിപ്പിണയുന്ന പാമ്പുകളെ കണ്ട ഗൃഹനാഥൻ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഇണചേരുകയാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീടാണ് ഇത് രണ്ട് ആൺ പാമ്പുകള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞത്. സമീപത്തെവിടെയെങ്കിലും പെൺപാമ്പ് കാണുമെന്നും പോരാട്ടത്തിൽ വിജയിക്കുന്ന പാമ്പ് പെൺപാമ്പിനോടൊത്ത് ചേരുമെന്നും പാമ്പ് പിടുത്ത വിദഗ്ധർ വ്യക്തമാക്കി.   

സ്റ്റൂ മക്കെൻസി എന്ന പാമ്പു പിടിത്ത വിദഗ്ധനാണ് വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയത്. പരസ്പരം ചുറ്റിപ്പിണഞ്ഞു പോരാടുന്ന പാമ്പുകളെ പിടിക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരേ പോലെ രണ്ട് പാമ്പുകളെയും പിടികൂടുകയെന്നത് പ്രയാസമായിരുന്നു. പോരാട്ടം അവസാനിക്കുന്നതിനു മുൻപ് തന്നെ രണ്ടു പാമ്പുകളേയും ഓരേ സമയം തന്നെ വാലിൽ പിടിച്ചു പൊക്കി കൂടയിലാക്കാൻ സ്റ്റൂ മക്കെൻസിക്ക് സാധിച്ചു. പിടികൂടിയ പാമ്പുകളെ  വീടിനു സമീപത്തു നിന്നും 5 കിലോമീറ്റർ അകലെയുള്ള സ്വാഭാവിക വാസസ്ഥലത്ത് തുറന്നു വിട്ടു.

പാമ്പുകളുടെ ഈ പോരാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സെപ്റ്റംബർ 24 പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ ഇതുവരെ ഒന്നര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com