ADVERTISEMENT

ചൂണ്ടയിൽ കുരുങ്ങിയ അസാധാരണ വലുപ്പമുള്ള ട്യൂണാ മൽസ്യത്തെ കടലിലേക്കു തന്നെ തിരികെവിട്ടു. അയർലൻഡ് തീരത്തു നിന്നാണ് കൂറ്റൻ മൽസ്യത്തെ പിടികൂടിയത്. 8.5 അടിയോളം നീളമുണ്ടായിരുന്നു മൽസ്യത്തിന്. ഡേവ് എഡ്വാർഡ്സ് ആണ് കൂറ്റൻ ട്യൂണാ മൽസ്യത്തെ പിടികൂടിയത്. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള മീൻപിടുത്തമല്ലാത്തതിനാലാണ് മീനിനെ തിരികെ കടലിലേക്കു തന്നെ വിട്ടത്.

ഞായറാഴ്ചയാണ് വെസ്റ്റ് കോർക്ക് ചാർട്ടേഴ്സിലെ അംഗങ്ങളായ ഡേവ് എഡ്വാർഡ്സും സംഘവുമാണ് അറ്റ്ലാന്റിക് സമൂദ്രത്തിലെ മൽസ്യങ്ങളുടെ കണക്കെടുപ്പിനിറങ്ങിയത്. പിടിക്കുന്ന മൽസ്യങ്ങളെ ടാഗ് ചെയ്തശേഷം തിരികെ കടലിലേക്ക് തന്നെ വിടുകയാണ് പതിവ്. ഡേവിനൊപ്പം ഡാരൻ ഒ സുള്ളിവനും ഹെൻസ് വെൽഡ്മാനും ബോട്ടിലുണ്ടായിരുന്നു. ഇവരാണ് ട്യൂണാ മൽസ്യത്തിന്റെ ചിത്രം പകർത്തി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

കോടി കണക്കിന് രൂപയുടെ വിലമതിക്കുന്നതായിരുന്നു ഇവർ പിടികൂടിയ ട്യൂണ മൽസ്യം. 270 കിലോയോളം ഭാരമുണ്ടായിരുന്നു മൽസ്യത്തിന്. ഈ വർഷം ആദ്യമായാണ് സൗത്ത് ഡോങ്കൽ തീരത്ത് ഇത്ര വലുപ്പമുള്ള ട്യൂണയെ ലഭിക്കുന്നത്. ഡേവ്സും സംഘവുമുൾപ്പെടെ 15 ഓളം ബോട്ടുകളാണ് മൽസ്യങ്ങളുടെ കണക്കെടുപ്പിനായി ഇവിടെയുള്ളത്. ഒക്ടോബർ 15 വരെ കണക്കെടുപ്പ് തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com