ADVERTISEMENT

നാലു കാലിൽ നിൽക്കാൻ മാത്രമല്ല അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ രണ്ടുകാലിൽ ഉയർന്നു നിൽക്കാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കാട്ടാന. സാധാരണ സർക്കസ് കൂടാരങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്ന ആനകൾ മാത്രമാണ് പിൻകാലിൽ ഉയർന്നു നിൽക്കുകയും സൈക്കിൾ ചവിട്ടുകയുമൊക്കെ ചെന്നുന്നത്. എന്നാൽ ഈ പാവം കാട്ടാനയുടെ അഭ്യാസപ്രകടനം ആഹാരത്തിനു വേണ്ടിയുള്ളതായിരുന്നു. വലിയ മരത്തിൽ നിറഞ്ഞു നിൽക്കുന്ന പച്ചിലകളാണ് ആനയെ കൊതിപ്പിച്ചത്. താഴെ നിന്ന് തുമ്പിക്കൈ ഉയർത്തിയാൽ കിട്ടില്ലെന്നു മനസ്സിലാക്കിയാണ് പിൻകാലിൽ ഉയർന്ന് നിന്ന് ഇലകൾ കൈക്കലാക്കാൻ ശ്രമിച്ചത്.

സിംബാ‌ബ്‌വേയിലെ മനാപൂൾ ദേശീയ പാർക്കിൽ നിന്നാണ് ഫൊട്ടോഗ്രഫറായ ബോബി ജോ വിയാൽ ആഫ്രിക്കൻ ആനയുടെ അപൂർവ ചിത്രങ്ങൾ പകർത്തിയത്. തന്റെ ഫൊട്ടോഗ്രഫി ജീവിതത്തിലെ അപൂർവ ചിത്രങ്ങളാണിതെന്ന് ബോബി വ്യക്തമാക്കി.ആഫ്രിക്കൻ കൊമ്പനാനകളുടെ സ്വഭാവ സവിശേഷതയാണിത്. മനാപൂളിലെ മിക്ക കൊമ്പനാനകളും ഈ രീതി പരീക്ഷിക്കുന്നവരാണ്. കൂറച്ച് വർശങ്ങൾക്ക് മുൻപും മനാപൂളിൽ നിന്നും ഇത്തരത്തിലുള്ള ഒരു ചിത്രം പുറത്തു വന്നിരുന്നു.

വേനൽക്കാലത്ത് ചുറ്റുമുള്ള കുറ്റിച്ചെടികളും പല്ലുമൊക്കെ തീരുമ്പോഴാണ് ആനകൾ വലിയ മരത്തിന്റെ ഇലകൾ ഭക്ഷിക്കാൻ തുടങ്ങുന്നത്. പിൻ കാലിൽ ബലം കൊടുത്ത് മുൻകാലുകൾ ഉയർത്തി നിന്ന് തുമ്പിക്കൈകൊണ്ട് മരത്തിന്റെ ശിഖരം ഒടിച്ച് ഇലകൾ ഭക്ഷിക്കുന്ന കാട്ടാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com