കലക്കവെള്ളത്തിൽ പതിയിരുന്ന അപകടം, വെള്ളം കുടിക്കാനെത്തിയത് മാൻകൂട്ടം; വനത്തിനുള്ളിലെ ക്യാമറയിൽ പതിഞ്ഞത്?

Moment python snatches wild deer in ambush
SHARE

പതിവുപോലെ കാടിനു നടുവിലെ തടാകത്തിൽ നിന്ന് വെള്ളം കുടിക്കാനെത്തിയതായിരുന്നു മാൻകൂട്ടം. എന്നാൽ കലങ്ങിമറിഞ്ഞ വെള്ളത്തിനടിയിൽ ഇങ്ങനെയൊരു അപകടം പതിയിരുപ്പുണ്ടെന്ന് അവർ അറിഞ്ഞില്ല. കൂറ്റൻ പെരുമ്പാമ്പാണ് കലക്കവെള്ളത്തിനടിയിൽ ഇരയേയും കാത്ത് പതുങ്ങിയിരുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രാപുർ വനമേഖലയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.

മാൻ കൂട്ടത്തിൽ നിന്ന് ആദ്യം വെള്ളം കുടിക്കാനെത്തിയ രണ്ട് മാനുകളിൽ ഒരെണ്ണമാണ് അപകടത്തിൽ പെട്ടത്. വെള്ളം കുടിക്കാനായി തല വെള്ളത്തിലേക്ക് നീട്ടിയതും പാമ്പ് തലയിൽ ചുറ്റിയതും നിമിഷങ്ങൾക്കകമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മാനിനു മനസ്സിലാകുന്നതിനു മുൻപ് തന്നെ പാമ്പ് അതിനെ വരിഞ്ഞുമുറുക്കിക്കഴിഞ്ഞിരുന്നു. അപകടം കണ്ടു ഞെട്ടിയ മറ്റു മാനുകൾ ഉടൻ തന്നെ സ്ഥലം കാലിയാക്കി. പതുങ്ങിയിരുന്ന പാമ്പ് മാനിനെ ഇരയുമാക്കി.

Moment python snatches wild deer in ambush

വനത്തിനുള്ളി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഈ അപൂർവ ദൃശ്യങ്ങൾ പതിഞ്ഞത്.

English Summary :Moment python snatches wild deer in ambush

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA