ADVERTISEMENT

കൊല്ലം ജില്ലയിലെ തെൻമല ആര്യങ്കാവ് വനപരിധിയിൽ 9 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. ഹാരിസൺ ലിമിറ്റ‍ഡിന്റെ തോട്ടത്തിൽ കോക്കോ മരത്തിൽ പതുങ്ങിയിരിക്കുന്ന നിലയിൽ രാജവെമ്പാലയെ ഏറെ പണിപ്പെട്ടാണ് വാവ സുരേഷ് കൈയിലൊതുക്കിയത്. മരത്തിലിരുന്ന പാമ്പിനെ മരത്തിൽ കയറി ശിഖരങ്ങൾ കുലുക്കി താഴേക്കിറക്കിയ ശേഷമാണ് പിടിച്ചത്.

3 വയസ്സോളം പ്രായമുള്ള രാജവെമ്പാലയെയാണിതെന്ന് വാവ സുരേഷ് പറയുന്നു. തന്റെ നൂറ്റിയെഴുപത്തിമൂന്നാമത്തെ രാജവെമ്പാലയെയാണ് കഴിഞ്ഞ ദിവസം സന്ധ്യയോടെ വാവ സുരേഷ് പിടികൂടിയത്. ഫോറസ്റ്റ് അധികൃതരുടെ സാന്നിധ്യത്തിൽ രാജവെമ്പാലയെ ഉൾവനത്തിൽ കൊണ്ടുപോയി സ്വതന്ത്രനാക്കി വിട്ടു.

English Summary: Vava Suresh Captured 173 rd King Cobra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com