ADVERTISEMENT

മലയാലപ്പുഴ രാജനെന്ന ഗജവീരന്റെ ചങ്ക് പാപ്പാനാണ് മണികണ്ഠൻ. അതുകൊണ്ട് തന്നെ ഇവരുടെ സ്നേഹത്തിന് അതിരുകളുമില്ല. പാപ്പാനൊപ്പം ഉറങ്ങുന്ന ഗജവീരന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗോപാലശ്ശേരി ആനപ്രേമി സംഘമാണ് മനോഹരമായ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഉറങ്ങുന്ന പാപ്പാന് കാവൽ നിൽക്കുന്ന മലയാലപ്പുഴ രാജനെയാണ് ആദ്യം ചിത്രങ്ങളിൽ കാണാൻ കഴിയുക. ആനയുടെ മുന്നിലായി പായ വിരിച്ചായിരുന്നു നേരിയ ഭയംപോലുമില്ലാതെയുള്ള പാപ്പാന്റെ ഉച്ചയുറക്കം. അൽപ നേരം കഴിഞ്ഞപ്പോൾ പാപ്പാനോടു ചേർന്ന് ആനയും കിടന്നുറങ്ങി. ഇരുവരുടെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

English Summary: Rare friendship between mahout and elpahant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com