ADVERTISEMENT

പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. കടലും കരയുമെല്ലാം പ്ലാസ്റ്റിക് മാലിന്യത്തിന്റെ പിടിയിലാണ്. കരയിലും കടലിലുമുള്ള ജീവിവർഗങ്ങളും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ നേരിടുന്നുണ്ട്. ഒട്ടനവധി ജീവികൾക്കാണ് പ്ലാസ്റ്റിക് ഉള്ളിൽ ചെന്നും മറ്റും ജീവൻ നഷ്ടപ്പെടുന്നത്. ചില ജീവികൾ ഭക്ഷണനെന്ന് തെറ്റിധരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ അകത്താക്കുമ്പോൾ മറ്റു ചിലത് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കുടുങ്ങിയാണ് ജീവനറ്റു പോകുന്നത്. ഇങ്ങനെ ഇരയെന്നു തെറ്റിധരിച്ച് പ്ലാസ്റ്റിക് കുപ്പി വിഴുങ്ങിയ ഒരു പാമ്പിന്റെ ദൃശ്യങ്ങവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Cobra Throws Up Plastic Bottle

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 48 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ പ്ലാസ്റ്റിക് കുപ്പി വിഴുങ്ങി അനങ്ങാൻ വയ്യാതെ കിടക്കുന്ന മൂർഖൻ പാമ്പിനെ കാണാം. സമീപത്തു നിന്ന വ്യക്തി മെല്ലെ പുറത്ത് തട്ടുമ്പോൾ വിഴുങ്ങിയ ബോട്ടിൽ പണിപ്പെട്ട് പാമ്പ് ഛർദ്ദിച്ച് കളയുകയും ചെയ്തു. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല.

വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യജീവികളെ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്ക് ഉദാഹരണമായാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. പാമ്പിന് വിഴുങ്ങിയ സാധനം ഛർദ്ദിച്ച് കളയാൻ സാധിക്കും. എന്നാൽ മറ്റേതെങ്കിലും ജീവികൾ പ്ലാസ്റ്റിക് വിഴുങ്ങിയാൽ ഇതായിരിക്കില്ല അവസ്ഥ. വേദനാജനകമായ മരണമായിരിക്കും ആ മൃഗങ്ങളുടെ വിധി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം 25000 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഒരു ദിവസം പുറന്തള്ളുന്നത്. ഇതിൽ 40 ശതമാനവും പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുകയാണ് ചെയ്യുന്നത്. 

English Summary: Cobra Throws Up Plastic Bottle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com