ADVERTISEMENT

ചില മൃഗങ്ങൾ മനുഷ്യരെ അനുകരിക്കാനുള്ള ശ്രമം നടത്താറുണ്ട്. അത്തമൊരു ശ്രമമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർ‍ത്തുന്നത്. ‘ഹാപ്പി ഹാർഡി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ റാണു മണ്ഡൽ പാടിയ ‘തേരിമേരീ കഹാനി’ എന്ന ഗാനത്തിനൊപ്പമാണ് നായയും പാടിത്തകർത്തത്. ഹാർമോണിയത്തിന്റെ അകമ്പടിയോടെ പാടിയ ഉടമയ്ക്കൊപ്പമായിരുന്നു നായയുടെ കിടിലൻ പ്രകടനം.

സുബിർ ഖാൻ എന്ന ഉടമയ്ക്കൊപ്പമായിരുന്നു ബാഖ എന്ന നായയുടെ പരിശീലനം. ഉടമയുടെ പാട്ടിനൊപ്പം തന്നെ ഓലിയിട്ടാണ് നായ മുന്നേറിയത്. പാട്ട് അതിന്റെ പാരമ്യതയിലെത്തിയപ്പോൾ മുൻകാലുകളുയർത്തി ഹാർമോണിയത്തിൽ തൊടാനും ശ്രമം നടത്തി. വാലാട്ടി ഏറെ ആസ്വദിച്ചായിരുന്നു നായുടെ പാട്ട്.

സുബിർ ഖാൻ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രണ്ട് മില്യണിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. നിരവധിയാളുകൾ നായയുടെ കഴിവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലാകെ ചിരി പടർത്തി മുന്നേറുകയാണ് ഈ ദൃശ്യങ്ങൾ.

English Summary: Talented Doggo Joining His Owner to 'Sing' Ranu Mondal's Viral Song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com