ADVERTISEMENT

പശ്ചിമബംഗാളിലെ ഝാർഗ്രാം ഗ്രാമത്തിൽ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘട്ടനം രൂക്ഷമാവുകയാണ്. അവിടെനിന്നു പുറത്തുവരുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിക്കുന്ന ഗ്രാമവാസിയാണ് ദൃശ്യങ്ങളിൽ നിറയുന്നത്.

മനുഷ്യരെ കണ്ട് ഭയന്ന് കാടുകയറാനൊരുങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിക്കുന്ന ഗ്രാമവാസിയെ ദൃശ്യങ്ങളിൽ കാണാം. ഇയാൾ വേദനിപ്പിച്ചിട്ടും പ്രതികരിക്കാതെ മുന്നോട്ടു നടന്ന് കാട്ടാന രക്ഷപെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചുറ്റുമുണ്ടായിരുന്നവർ ഇയാളെ തടയുന്നതിനു പകരം കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. വടിയും മറ്റ് ആയുധങ്ങളുമായി ആനയുടെ മുന്നിലായെത്തുവരെയും വിഡിയോയിൽ കാണാം.ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ഗ്രാമത്തിൽ ആനകളും മനുഷ്യരുമായുള്ള സംഘടനങ്ങൾ കൂടുതലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണമാരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഇയാൾക്കെതിരെ കടുത്ത അമർഷമാണുയരുന്നത്.

English Summary: Gut-wrenching video of man pulling elephant's tail in West Bengal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com