ADVERTISEMENT

ശനിയാഴ്ച വൈകുന്നേരമാണ് അസമിലെ മോറിഗൺ ജില്ലയിൽ പാറക്കൂട്ടങ്ങൾക്കിടയിൽ ആനക്കുട്ടി കുടുങ്ങിയത്. ജാരിറോഡിനു സമീപമുള്ള സോനകുച്ചി മലയിലെ പാറയിടുക്കിലാണ് ആനക്കുട്ടി അകപ്പെട്ടത്. പ്രദേശവാസികളാണ് കൂറ്റൻ പാറകൾക്കിടയിൽ കുടുങ്ങിയ ആനക്കുട്ടിയെ ആദ്യം കണ്ടത്. ആനക്കുട്ടിയുടെ അമ്മയും സമീപത്തായി റോന്തു ചുറ്റുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഇവർ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ജീവനക്കാരും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ അമ്മയാനയെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു.

രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ അമ്മയാന വിരട്ടിയോടിച്ചു. ആനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ കുഴിയിൽ വീണ് ഗ്രാമവാസികളിലൊരാൾക്ക് പരുക്കേറ്റു. 7–8 മാസം പ്രായമുള്ള ആനക്കുട്ടിയാണ് പാറകൾക്കിടയിലകപ്പെട്ടത്. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ആനക്കുട്ടിയെ വടം ഉപയോഗിച്ച് പാറകൾക്കിടയിൽ നിന്ന് ഉയർത്തിയെടുത്തത്. രക്ഷപെടുത്തിയ കുട്ടിയാന അമ്മയാനയ്ക്കൊപ്പം കാടുകയറി.

English Summary: Elephant calf trapped between rock boulders rescued in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com