ADVERTISEMENT

കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിന്റെ സങ്കടം തീർക്കുന്നതിനു വേണ്ടി അവയുടെ ജഡങ്ങൾ പത്തു ദിവസത്തോളം അമ്മ ബബൂണുകൾ കൂടെ കൊണ്ടു നടക്കുമെന്ന് ഗവേഷകർ. ആഫ്രിക്കയിലെ നമീബിയയിലെ ഷക്മാ ബബൂണുകളിൽ നടത്തിയ13 വർഷം നീണ്ടുനിന്ന പഠനത്തിലാണ് അപൂർവ കണ്ടെത്തൽ.

വലിയ കൂട്ടങ്ങളായി ജീവിക്കുന്ന ജീവികളാണ് ബബൂണുകൾ. ഒരു കൂട്ടത്തിൽ നൂറോളം ആൺ ബബൂണുകളും പെൺ ബബൂണുകളും കാണും. കുടുംബവുമായി ശക്തമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഇവ. കുഞ്ഞുങ്ങൾ മരണപ്പെട്ടാൽ അമ്മ ബബൂണുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒരു ഡസനോളം ബബൂണുകളിലാണ്  ഗവേഷകർ പഠനം നടത്തിയത്. 

ഇതിലൊരു ബബൂണിന്റെ കുഞ്ഞ്  ഗർഭമലസി പുറത്തുവരികയും മറ്റ് രണ്ടെണ്ണത്തിന്റേത് പ്രസവത്തിനിടെ മരണപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മരണപ്പെട്ട കുഞ്ഞുങ്ങളെ ഒരു മണിക്കൂർ മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന കാലയളവ് വരെ അമ്മ ബബൂണുകൾ കൂടെ കൊണ്ടു നടക്കുന്നതായി കണ്ടെത്തി. ഇവയുടെ ഈ സ്വഭാവത്തെക്കുറിച്ച് വളരെയധികം വിശദീകരണങ്ങളുണ്ടെങ്കിലും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന്റെ ഭാഗമായുള്ള കരുതലാണിതെന്നതാണ് ഏറ്റവും വിശ്വസനീയമായ വിശദീകരണം എന്ന് യുഎസിൽ ആന്ത്രോപോളജി ആൻഡ് യൂണിവേഴ്സിറ്റിയുടെ മോണ്ട്പെല്ലിയറിലെ  ഗ്രന്ഥകാരനായ ഡോക്ടർ അലീസിയ കാർട്ടർ വ്യക്തമാക്കി.

ചില സമയങ്ങളിൽ അവയെ നിലത്തുകൂടി വലിച്ചു കൊണ്ടോ അല്ലെങ്കിൽ ഒറ്റ കൈ കൊണ്ട് മാത്രം താങ്ങിയെടുത്തോ ആണ് അമ്മ ബബൂണുകൾ കൊണ്ടുനടക്കുന്നത്. കുഞ്ഞുങ്ങൾ മരണപ്പെട്ടു എന്ന് പൂർണ ബോധ്യമുള്ളതിനാലാണിത്. അമ്മയും കുഞ്ഞും തമ്മിൽ വളരെ ശക്തമായ ബന്ധമാണുള്ളത്. അതിനാൽ അവയെ പിരിയാനുള്ള മാനസികാവസ്ഥയിലേക്കെത്തുന്നതുവരെ  മരണപ്പെട്ട കുഞ്ഞുങ്ങളെ അവ കൊണ്ടുനടക്കുന്നു. 

അമ്മ ബബൂണുകളുടെ പ്രായം, കുഞ്ഞു മരിക്കാനുള്ള കാരണം, കാലാവസ്ഥ എന്നിവയെല്ലാം കുഞ്ഞുങ്ങളെ  കൊണ്ടു നടക്കുന്നതിനുള്ള സമയം നിർണയിക്കുന്നതിനുള്ള ഘടകങ്ങളാണ്. ചിമ്പാൻസികളും  ചിലയിനം ജാപ്പനീസ് കുരങ്ങുകളും  മരണപ്പെട്ട കുഞ്ഞുങ്ങളെ ഒരു മാസക്കാലത്തോളം കൊണ്ടുനടക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഷക്മാ ബബൂണുകൾ മറ്റുള്ളവയെ അപേക്ഷിച്ച് ദിവസവും കൂടുതൽ ദൂരം സഞ്ചരിക്കുന്നവയാണ്. ഇത്തരത്തിൽ കുഞ്ഞുങ്ങളെ കൊണ്ടുനടക്കുന്നത് പ്രയാസകരമായതിനാലാവണം അവ പത്തുദിവസത്തിനുള്ളിൽ  കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ചില സാഹചര്യങ്ങളിൽ അമ്മ ബബൂണുകൾ കുഞ്ഞുങ്ങളെ താഴെ വയ്ക്കുമ്പോൾ അച്ഛൻ ബബൂണുകൾ ജഢങ്ങൾ സംരക്ഷിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിരുന്നു.

English Summary: Grieving Baboon Mothers Carry Their Dead Infants For More Than A Week To Cope With Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com