ADVERTISEMENT

മനുഷ്യൻ മൃഗങ്ങളെ വേട്ടയാടുന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറയാറുണ്ട് എങ്കിലും ചിലപ്പോഴെങ്കിലും മനുഷ്യർ മൃഗങ്ങളുടെയും മൃഗങ്ങൾ മനുഷ്യരുടെയും രക്ഷയ്‌ക്ക് എത്തുന്ന കാഴ്ചകളും നമുക്കുമുന്നിൽ എത്താറുണ്ട്. അത്തരം ഒരു കാഴ്ചയാണ് ഐഎഎസ് ഓഫീസറായ പർവീൺ കാസ്വാൻ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. വനത്തിലൂടെ തന്റെ കൂട്ടത്തിനൊപ്പം നടന്നുനീങ്ങുന്നതിനിടെ കുഴിയിൽ  വീണ കാട്ടാനക്കുട്ടിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് അദ്ദേഹം പങ്കു വച്ചത്.


ആനക്കുട്ടി കുഴിയിൽ വീണത് അറിഞ്ഞതിനെ തുടർന്ന് എത്തിയ വനപാലകർ ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് അതിനെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം നടക്കുന്ന നേരമത്രയും അൽപം അകലെയായി മാറിനിന്ന് രക്ഷാപ്രവർത്തകരെ ശല്യപ്പെടുത്താതെ കാത്തുനിൽക്കുകയായിരുന്നു മറ്റ് ആനകൾ. എന്നാൽ ഏറെ കൗതുകകരമായ കാഴ്ചകൾ കുട്ടിയാന പുറത്തെത്തിയതിനുശേഷമായിരുന്നു.

കുഴിയിൽ നിന്നും പുറത്തുവന്ന ഉടനെ കുട്ടിയാന നേരെ തന്റെ കൂട്ടത്തിനരികിലേക്ക് ഓടി. ആനക്കൂട്ടം കുട്ടിയാനയെ ചേർത്തുപിടിച്ച് വനത്തിലേക്ക് പോകാൻ ഒരുങ്ങി എങ്കിലും അമ്മ ആന രക്ഷാപ്രവർത്തനം നടത്തിയവർക്കുള്ള നന്ദി സൂചിപ്പിക്കാൻ എന്നോണം തിരിഞ്ഞുനിന്ന് തുമ്പിക്കൈ ഉയർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. അൽപസമയം ഇത് ആവർത്തിച്ചതിനുശേഷമാണ് അമ്മയാന കൂട്ടത്തോടൊപ്പം നീങ്ങിയത്. ഏറെ ആനന്ദകരമായ ഈ കാഴ്ച പങ്കുവച്ചതിന് നിരവധി ആളുകളാണ് പർവീൺ കാസ്വാന് നന്ദി അർപ്പിച്ച് സന്ദേശങ്ങൾ അയച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com