ADVERTISEMENT

പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മിലുള്ള ജീവൻമരണ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 46 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. സാധാരണയായി പുള്ളിപ്പുലികൾ പെരുമ്പാമ്പുകളെ വേട്ടയാടാറില്ല. വളരെ അപൂർവമായി മാത്രമേ ഇവ പാമ്പുകളെ പിടികൂടാറുള്ളൂ.

ആഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പുള്ളിപ്പുലിയ ചുറ്റിവരഞ്ഞ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും അതിവിദഗ്ദ്ധമായി പുലി വഴുതി മാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പെരുമ്പാമ്പിന്റെ കഴുത്തിൽ പിടിമുറുക്കിയ പുള്ളിപ്പുലി ഒടുവിൽ അതിനെ കൊന്ന് വലിച്ചിഴച്ചുകൊണ്ടു പോയി. അവസാന ശ്വാസം വരെയും പെരുമ്പാമ്പ് പൊരുതി നിന്നു.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Leopard and python caught in a deadly battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com