പരസ്പര സഹകരണം എന്തെന്ന് ജിറെനക്കുകളെ കണ്ടു പഠിക്കാം; അപൂർവ ദൃശ്യങ്ങൾ!

 Gerenuk antelopes standing on their legs and helping each other with food
SHARE

മാൻ വർഗത്തിൽ പെട്ട ജീവികളാണ് ജിറെനെക്കുകൾ. നീണ്ട കഴുത്തുകളാണ് ഇവയുടെ പ്രത്യേകത. മരങ്ങളിലെ ഇലകൾ ഭക്ഷിക്കാൻ പലപ്പോഴും ഇത്തരം മ‍ൃഗങ്ങൾ പിൻ കാലുകളിൽ ഉയർന്നു നിൽക്കാറുണ്ട്. എന്നാൽ ഇവിടെ ഇലകൾ ഭക്ഷിക്കാൻ ഇണയെ സഹായിച്ചാണ് ജിറെനക്ക് താരമായത്.

ഭക്ഷണം കഴിക്കാൻ ഇണയെ സഹായിക്കുന്ന ജിറെനക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 19 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ രണ്ട് ജിറെനക്കുകൾ നിവർന്നു ശിഖരത്തിൽ നിന്ന് ഇലകൾ ഭക്ഷിക്കുന്നുണ്ട്. ഇതിനിടെയില്‍ ആൺ ജിറെനക്ക് പെൺ ജിറെനക്കിനു ഭക്ഷിക്കാനായി ശിഖരം മുൻകാലുകൾ കൊണ്ട് ചായ്ച്ച് കൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരസ്പര സഹകരണം എന്തെന്ന് മൃഗങ്ങളിൽ നിന്നു പഠിക്കാമെന്നും ദൃശ്യങ്ങൾക്ക് താഴെ പലരു കുറിച്ചിരുന്നു.

English Summary:  Gerenuk antelopes standing on their legs and helping each other with food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA