അമ്പമ്പോ എന്തൊരു ചാട്ടം; നായയുടെ കിടിലൻ 'ഹൈജംപ്', ഹൃദയത്തിലേറ്റിയ ദൃശ്യങ്ങൾ!

Dog
SHARE

നായയുടെ കിടിലൻ ഹൈജംപാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വേയ്ൽസ് സ്വദേശിയായ ഹെലൻ ലോറ മുറെയുടേതാണ് ലർചർ വിഭാഗത്തിൽ പെട്ട ഈ നായ. മാൽഡ്‍‌വിൻ എന്നാണ് മിടുക്കൻ നായയുടെ പേര്. എല്ലാം മറന്ന് മാൽഡ്‌വിൻ ഹെലികോപ്റ്റർ ആയപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് ഉടമ മാൽഡ്‌വിൻ ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

വളർത്തു നയ്ക്കളായ ടാരോ, സ്കൈ, മാൽഡ്‌വിൻ എന്നിവർക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു ഹെലൻ. ഇതിനിടയിലായിരുന്നു മാൽഡ്‍വിന്നിന്റെ കിടിലൻ പ്രകടനം. ഉടമ പ്രോത്സാഹിപ്പിച്ചപ്പോൾ നാലടിയോളം ഉയരമുള്ള ഗേറ്റാണ് കൂളായി മാൽഡ്‌വിൻ ചാടിക്കടന്നത്. ചാട്ടത്തിനിടയിൽ നായയുടെ വാൽ കറങ്ങുന്നുമുണ്ടായിരുന്നു.

എന്തായാലും മാൽഡ്‌വിന്നിന്റെ ചാട്ടം പിഴച്ചില്ല. ലക്ഷങ്ങളുടെ ഹൃദയത്തിലേക്കായിരുന്നു ആ ചാട്ടം. 7 മില്യണിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: What Happened When This Dog "Lost His Mind, Turned A Into Helicopter"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA