ADVERTISEMENT

ലോക്ഡൗണ്‍ കാലത്തെ നൊമ്പരകാഴ്ചയായി തൃപ്പുണിത്തുറ പൂര്‍ണതൃയീശക്ഷേത്രത്തിലെ ആനയായ സീതാരാമന്റെ അന്ത്യയാത്ര. ക്ഷേത്രത്തിനടുത്തുള്ള പറമ്പില്‍ തളച്ചിരുന്ന ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ഏഴ് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ക്രെയിന്‍ ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെത്തിച്ചത്.

ലോക്ഡൗണ്‍ കാരണം പനം പട്ട കിട്ടാതായാതോടെയാണ് പാപ്പാന്‍മാര്‍ തീറ്റയ്ക്കായ് തേവർകാവ് കണിയാംപറമ്പ് മഠത്തില്‍ ആനയെ തളച്ചത്. രാവിലെ ശീവലിയും കഴിഞ്ഞാണ് സീതാരാമന്‍ ഇവിടെയെത്തിയത്. പത്ത് പണിയോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച സീതാരാമന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചരിഞ്ഞു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് ദേവസ്വം ജീവനക്കാരും, പൊലീസുമെല്ലാം ചേര്‍ന്ന് കണിയാംപറമ്പില്‍ നിന്ന് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.

ക്രെയിന്‍ ഉപയോഗിച്ച് പറമ്പിന് പുറത്തെത്തിച്ചെങ്കിലും അടുത്ത വെല്ലുവിളി ഇടവഴി കടക്കലായിരുന്നു. അതിഥി തൊഴിലാളികളുടെ സഹായത്തോടെയാണ് ഇത്ര വലിയൊരു ദൗത്യം സാധ്യമാക്കിയതും.കഴിഞ്ഞ 12 വര്‍ഷമായി തൃപ്പുണിത്തുറ പൂര്‍ണത്രയീശന്റെ ശീവേലിക്ക് നിത്യസാന്നിധ്യമാണ് 67 വയസുള്ള സീതാരാമന്‍ . ആനയെ കാണാന്‍ സാമൂഹിക അകലം മറന്ന് ആളുകള്‌‍‍ എത്തിയതും പൊലീസിനെ വലച്ചു.

English Summary: 67-year-old temple tusker Seetharaman collapses and dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com