ADVERTISEMENT

വെള്ളം കുടിക്കാനെത്തിയതായിരുന്നു തവിട്ടു നിറത്തിലുള്ള കഴുതപ്പുലി. പക്ഷേ അബദ്ധത്തിൽ ചെന്നുകയറിയത് സിംഹങ്ങളുടെ മുന്നിലേക്കായിരുന്നു. സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഗൈഡായ മാർക്ക് ക്രോങ്കെയാണ് ദൃശ്യങ്ങൾ പകർത്തിയത്.

ക്രോങ്കെയും സഹോദരനും താമസിച്ചിരുന്ന സഫാരി ടെന്റിനു പുറത്ത് സിംഹങ്ങൾ ഗർജിക്കുന്നത് കേട്ടാണ് ഇരുവരും പുലർച്ചെ പുറത്തിറങ്ങിയത്. ഇവരുടെ ടെന്റിനു മുന്നിലുള്ള ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയതായിരുന്നു കഴുതപ്പുലി. നമീബിയയിലും ബോട്സ്വാനയിലുമൊക്കെ കാണപ്പെടുന്ന അപൂർവ ജീവിയാണ് തവിട്ടു നിറത്തിലുള്ള കഴുതപ്പുലികൾ. അടുത്തെത്തിയപ്പോഴാണ് അവിടെ പതിയിരിക്കുന്ന സിംഹങ്ങൾ ശ്രദ്ധയിൽ പെട്ടത്. എതിർദിശയിൽ ഓടുന്നതിനു പകരം കഴുതപ്പുലി വെപ്രാളത്തിൽ ചെന്നു ചാടിയത് സിംഹത്തിന്റെ വായിലേക്കാണ്.

Hyena Walks right Into 3 Lions

കഴുതപ്പുലിയെ ലക്ഷ്യമാക്കിയെത്തിയ സിംഹങ്ങളിലൊന്ന് പെട്ടെന്നുതന്നെ അതിനെ കീഴിപെടുത്തി. കഴുതപ്പുലിയുടെ രക്ഷപെടാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി. കയ്യിൽ കിട്ടിയ ഉടൻതന്നെ സിംഹം കടിച്ചുകുടഞ്ഞ് അതിന്റെ കഥ കഴിച്ചു. സിംഹങ്ങൾ കഴുതപ്പുലിയെ വേട്ടയാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

English Summary: Hyena Walks right Into 3 Lions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com