ADVERTISEMENT

കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും മാതാപിതാക്കൾ തയാറാകും. അപകടത്തിൽ അകപ്പെടാതെ കുഞ്ഞുങ്ങളെ കാക്കുന്ന നീർനായകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നദീതീരത്ത് കുഞ്ഞുങ്ങളെ ആക്രമിക്കാനെത്തിയ നായ്ക്കളെ തുരത്തുന്ന നീർനായകളുടെ ദൃശ്യങ്ങൾ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ നിന്നും പകർത്തിയതാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ രവീന്ദ്ര മണി ത്രിപാഠിയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നദിയിലൂടെ നീന്തിക്കളിക്കുന്ന നീർനായക്കുഞ്ഞിനെ ലക്ഷ്യമാക്കിയാണ് നായകളെത്തിയത്. എന്നാൽ അപകടം മണത്ത മുതിർന്ന നീർനായകൾ തീരത്തേക്കടുത്ത കുഞ്ഞിനെ കടിച്ചുവലിച്ചു മാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ഇവ തീരത്തേക്ക് കയറി നായകളെ തുരത്തുകയായിരുന്നു. മൂന്ന് നീർനായകൾ ചേർന്നാണ് നാല് നായകളെ ഭയപ്പെടുത്തിയത്. പിന്നീട് നീർനായകൾ വെള്ളത്തിലേക്ക് നീന്തി മറയുകയും ചെയ്തു. 

English Summary: In Madhya Pradesh, Otters Fight Dogs To Protect Their Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com