ADVERTISEMENT

ചെറിയ ഇരകളായ മുയലിനെയും എലിയെയുമൊക്കെ പെരുമ്പാമ്പ് വിഴുങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാൽ വലിയ ഇരയായ മാനിനെ ഒന്നോടെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് അവിശ്വസനീയം എന്ന അടിക്കുറിപ്പോടെ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ബർമീസ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പാണ് വലിയ മാനിനെ ഇരയാക്കിയത്. വായ വലുതാക്കി കൂറ്റൻ ഇരയെ പെരുമ്പാമ്പ് വിഴുങ്ങുന്നത് ആശ്ചര്യത്തോടെയാണ് ജനങ്ങൾ കണ്ടത്. ഇരയെ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാണ് ഇവ ഭക്ഷിക്കുന്നത്. ഇത്രയും വലിയ ഇരയെ പെരുമ്പാമ്പ് ഭക്ഷിച്ചാൽ എങ്ങനെ ദഹിക്കും എന്നതായിരുന്നു പലരുടെയും സംശയം. എല്ലുകളും പല്ലുകളും കൊമ്പുകളുമെല്ലാം വേഗം ദഹിപ്പിക്കാൻ കഴിയുന്ന ദഹനരസങ്ങളാണ് പെരുമ്പാമ്പിന്റെ ദഹനേന്ദ്രിയത്തിലുള്ളത്. അതുകൊണ്ട് തന്നെ എത്ര വലിയ ഇരയെ വിഴുങ്ങിയാലും ദഹനപ്രശ്നങ്ങളൊന്നും ഇവയെ അലട്ടാറില്ല. 

Burmese python swallowing a deer

തെക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. ജലാശയങ്ങളുടെ സമീപത്താണ് ഇവയുടെ വാസം. പ്രായമായ ഒരു പാമ്പിന് ഏകദേശം 12 മുതൽ 19.00 അടി വരെ നീളവും 90 കിലോയോളം ഭാരവും കാണും. 

English Summary: Burmese python swallowing a deer goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com