ADVERTISEMENT

വനമേഖലയോട് ചേർന്നുള്ള റോഡുകളിൽ കാട്ടാനക്കൂട്ടം ഇറങ്ങുക പതിവാണ്. ഇവ റോഡ് മറികടക്കുന്ന സമയത്ത് ഇതുവഴി പോകുന്ന വാഹനങ്ങൾ മാറ്റി നിർത്തണമെന്നാണ് മുന്നറിയിപ്പ്. ആനക്കൂട്ടത്തെ ഹോണടിച്ചു പ്രകോപിപ്പിക്കുകയോ അവയുടെ പിന്നാലെ വാഹനങ്ങളുമായി ചെല്ലുകയോ ചെയ്യരുത്. എന്നാൽ ഈ മുന്നറിയിപ്പുകളൊക്കെ പലപ്പോഴും പലരും അവഗണിക്കാറുണ്ട്. ഇത്തരത്തിൽ വനംവകുപ്പ് അധികൃതരുടെ നിർദേശം ലംഘിച്ച ഇരുചക്ര വാഹനത്തിലെത്തിയവരാണ് ഒഡിഷയിൽ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.

കാട്ടാനക്കൂട്ടത്തിനു തൊട്ടു പിന്നാലെ വാഹനത്തിലെത്തിയ ഇവരെ കാട്ടാന തിരിഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു. ദേഷ്യത്തോടെ ചീറിയടുക്കുന്ന കാട്ടാനയെ കണ്ടു ഭയന്ന യാത്രക്കാർ വാഹനം വഴിയുപേക്ഷിച്ച് ഓടിമാറുകയായിരുന്നു. തലനാരിലയ്ക്കാണ് ഇവർ ആനയുടെ പിടിയിൽ നിന്ന് രക്ഷപെട്ടത്.

കുട്ടിയാനകൾ കൂടെയുണ്ടെങ്കിൽ കൂട്ടത്തിലുള്ള മുതിർന്ന ആനകൾ കൂടുതൽ ജാഗരൂകരാകും. കുട്ടികളെ ആരെങ്കിലും ഉപദ്രവിക്കാനെത്തിയാലോ എന്ന ഭയത്താൽ ഇവ അക്രമാസക്തരാകാറുണ്ട്. ഇതാണ് ആനക്കൂട്ടം കടന്നു പോകുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്നും വാഹനങ്ങൾ നിർത്തിയിടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 16 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

English Summary:  Elephant Charges At Bike, Forces Riders To Run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com