ADVERTISEMENT

കോവിഡ് ഭീതിയില്‍ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവ് അവസാനിച്ചതോടെ മനുഷ്യര്‍ക്ക് മാത്രമല്ല  മൃഗങ്ങള്‍ക്കും ഇത് ദുരിതത്തിന്റെ  നാളുകളാണ്. ഭക്ഷണം ലഭിക്കാതെ പ്രതിസന്ധിയിലാണ്  വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വാനര സംഘം. ഗതി കെട്ടതോടെ കുരങ്ങു കൂട്ടം സമീപത്തെ പെട്ടിക്കടകളില്‍ മോഷണം നടത്തിയാണ് വിശപ്പകറ്റുന്നത്.

ലോക്‌ഡൗൺ കാലം, വിശപ്പകറ്റാന്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പാടുപ്പെടുന്നു. അത്തരമൊരു കാഴ്ചയാണ് മൂന്നാറിനു സമീപം വിനോദ സഞ്ചാര കേന്ദ്രമായ എക്കോപോയിന്റിലുള്ളത്. ഒരു വാനരപ്പടതന്നെ തമ്പടിച്ചിട്ടുണ്ട്. മുമ്പെല്ലാം വിനോദ സഞ്ചാരികൾ  നൽകിയിരുന്ന ഭക്ഷണം കൊണ്ടായിരുന്നു   വിശപ്പകറ്റയിരുന്നത്. ഇപ്പോൾ സഞ്ചാരികള്‍ എത്താതായതോടെ ഇവർക്കും വിശപ്പൊരു പ്രശ്‌നമായി.ഗതികെട്ടതോടെ പരിഹാരവും ഇവര്‍ തന്നെ കണ്ടെത്തി. സമീപത്തെ പെട്ടികടകളില്‍ നിന്നും എന്തെങ്കിലുമൊക്കെയെടുത്ത്  തിന്നുക.

പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ച് കെട്ടിയിട്ടുള്ള കടകള്‍ക്കുള്ളില്‍ നുഴഞ്ഞ് കയറിയാണ് തീറ്റ കൈക്കലാക്കുന്നത്. പലഹാരങ്ങൾ മുതല്‍ ഹോംമെയിഡ് ചോക്ലേറ്റുകള്‍ വരെ വാനരപ്പട വയറ്റിലാക്കി കഴിഞ്ഞു. അപകടം മുന്നിൽക്കണ്ട  ചില കച്ചവടക്കാര്‍ സാധനങ്ങള്‍ കടയില്‍ നിന്ന് മാറ്റിയിരുന്നെങ്കിലും ബാക്കിയുള്ളവർക്കെല്ലാം  വലിയ നഷ്ടമുണ്ടായി. കോവിഡ് ഭീതിയൊഴിഞ്ഞ് സഞ്ചാരികള്‍ എത്തിതുടങ്ങിയാലെ വാനരപ്പടയുടെ പട്ടിണി തീരൂ. ആ നല്ലനാളുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് മനുഷ്യരെപ്പോലെ ഈ കുരങ്ങന്മാരും.

English Summary: Hungry Monkeys Wants Food During Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com