ADVERTISEMENT

ലോക്ഡൗണിൽ പൂട്ടിയിട്ട ജ്വല്ലറിയിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരിക്കുന്നു. പയ്യന്നൂർ ടൗണിൽ കരിഞ്ചാമുണ്ടി ക്ഷേത്ര പരിസരത്തെ ജ്വല്ലറിയിലാണ് 20 മുട്ടകളിട്ട് പെരുമ്പാമ്പ് അടയിരിക്കുന്നത്. പൂട്ടിയിട്ട ജ്വല്ലറി ഇന്നലെ രാവിലെയാണ് ഉടമ തുറന്ന് നോക്കിയത്. കെട്ടിടത്തിന്റെ പിന്നിലുള്ള മുറിയിൽ പഴയ സാധനങ്ങൾക്കിടയിലാണ് പെരുമ്പാമ്പിനെ കണ്ടത്.

വിവരമറിഞ്ഞ് വനംവകുപ്പ് വൈൽഡ് ലൈഫ് റെസ്ക്യുവർ പവിത്രൻ അന്നൂക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പെരുമ്പാമ്പ് മുട്ടയിട്ടിട്ട് രണ്ടാഴ്ചയായായെന്ന് പവിത്രൻ പറഞ്ഞു. 3 മീറ്റർ നീളവും 24 കിലോ തൂക്കവുമുണ്ട്. മാസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മലയോരത്ത് നിന്നു കെട്ടിട നിർമാണത്തിന് കൊണ്ടുവരുന്ന മണലിനൊപ്പം പെരുമ്പാമ്പ് ടൗണിൽ എത്തുന്നതാണെന്നാണ് പ്രാഥമിക നിഗമനം.വനംവകുപ്പിന്റെ സഹായത്തോടെ മുട്ട വിരിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: Lockdown effect: Python lays eggs in a closed shop in Payyannur; rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com