ADVERTISEMENT

മദ്യലഹരിയിൽ യുവാവ് പാമ്പിനെ കടിച്ചുമുറിച്ചു കൊന്നു. കർണാടകയിലെ കോളർ ജില്ലയിലാണ് സംഭവം നടന്നത്. കർണാടകയിൽ തിങ്കളാഴ്ച മുതൽ മദ്യവിൽപനശാലകൾ തുറന്നിരുന്നു. ബൈക്കിൽ പോവുകയായിരുന്ന യുവാവിന്റെ മുന്നിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പിനെ കൈയിലെടുത്തായിരുന്നു യുവാവിന്റെ പരാക്രമമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

എന്റെ വഴി തടയാൻ നീയാര് എന്ന ചോദ്യത്തോടെയാണ് ഇയാൾ ബൈക്കിൽ നിന്നിറങ്ങി പാമ്പിനെ എടുത്ത് കടിച്ചു മുറിച്ചു കൊന്നത്. കടിച്ചു കൊന്ന പാമ്പിനെയും കഴുത്തിലിട്ടായിരുന്നു സ്വന്തം ഗ്രാമത്തിലേക്കുള്ള ഇയാളുടെ യാത്ര. പാമ്പിനെ കടിച്ചുമുറിച്ച യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

English Summary: Drunk man bites snake into pieces for 'crossing his path

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com