ADVERTISEMENT

വീടിനുള്ളിൽ കണ്ടെത്തിയ ഇരട്ടത്തലയൻ പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ഒഡിഷയിലെ കിയോഞ്ഝർ ജില്ലയിലുള്ള ഡെഹ്ൻകികോട് വനപരിധിയിൽ വരുന്ന ഒരു വീടിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. വന്യജീവി ഫൊട്ടോഗ്രഫറായ രാകേഷ് മോഹാലിക് ആണ് അപൂർവ പാമ്പിനെ കണ്ടെത്തിയത്.   വിഷമില്ലാത്ത വൂൾഫ് സ്നേക്ക് വിഭാഗത്തിൽ പെട്ടതാണ് ഈ പാമ്പ്.

പൂർണ വളർച്ചയുള്ള രണ്ട് തലകളും ഒരു ഉടലുമാണ് പാമ്പിനുള്ളത്. ഇത്തരം പാമ്പുകൾക്ക് അതിജീവനം പ്രയാസകരമായിരിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ വർഷം അവസാനം പശ്ചിമബംഗാളിലെ എകാറുഖി ഗ്രാമത്തിൽ നിന്നും ഇരട്ടത്തലയുള്ള പാമ്പിനെ കണ്ടെത്തിയിരുന്നു.  ഒഡിഷയിൽ കണ്ടെത്തിയ ഇരട്ടത്തലയൻ പാമ്പിനെ പിന്നീട് വനപാലകരെത്തി വനത്തിലേക്ക് തുറന്നുവിട്ടു.

ഐഎഫ്എസ് ഉദ്യോഗസ്ഥനയ സുശാന്ത നന്ദയാണ് ഇരട്ടത്തലയൻ പാമ്പിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Odisha: Rare Two-headed Wolf Snake Spotted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com