ADVERTISEMENT

വളർത്തു പൂച്ചയെ രക്ഷിക്കാൻ 8 അടിയോളം നീളമുള്ള െപരുമ്പാമ്പുമായാണ് ഉടമ ഏറ്റുമുട്ടിയത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിംബെർലിയിലാണ് സംഭവം നടന്നത്. പുലർച്ചെ പങ്കാളിയുടെ നിലവിളി കേട്ടുണർന്ന നിക്ക് കിയാൺസ് കണ്ടത് വളർത്തു പൂച്ചക്കുട്ടികളിൽ ഒന്നിനെ പൂന്തോട്ടത്തിൽ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കുന്നതാണ്.

പുറത്തേക്കോടിയ നിക്ക് പെരുമ്പാമ്പിന്റെ പൂച്ചയുടെ മേലുള്ള പിടി വിടുവിക്കാൻ ശ്രമിച്ചു. പാമ്പിന്റെ ശരീരത്തിൽ പിടിച്ച് പൂച്ചയെ സ്വതന്ത്രമാക്കാൻ ഏറെ പരിശ്രമിച്ചു. പങ്കാളിയായ കാരിനും പാമ്പിന്റെ വാലിൽ പിടച്ചതോടെ പൂച്ചയുടെ കഴുത്ത് പാമ്പിന്റെ പിടിയിൽ നിന്ന് വലിച്ചെടുത്തു. ലിൽ എന്നാണ് പാമ്പിന്റെ പിടിയിൽ അകപ്പെട്ട പൂച്ചക്കുട്ടിയുടെ പേര്. പൂച്ചക്കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ പെരുമ്പാമ്പ് നിക്കിന്റെ  വലതു കൈയിൽ കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു.

അൽപം വൈകിയിരുന്നെങ്കിൽ പെരുമ്പാമ്പ് പൂച്ചക്കുട്ടിയെ വരിഞ്ഞുമുറുക്കി കൊന്ന് അതിന്റെ ഭക്ഷണമാക്കിയേനെ. തലനാരിഴയ്ക്കാണ് പൂച്ചക്കുട്ടിയെ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപെടുത്താനായത്. ലിൽ പൂച്ചക്കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നിക്കും പങ്കാളിയും. വിഷമില്ലെങ്കിലും പാമ്പുകടിയേറ്റതിനാൽ നിക് പിന്നീട് സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി.

English Summary:  Man Fights 8-Foot Python To Save Pet Kitten

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com