ADVERTISEMENT

കുട്ടിയാനയുടെ കുറുമ്പുകൾ ഏവരും ആസ്വദിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. 

14 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ കുട്ടിയാനയേയും അമ്മയാനയേയും വ്യക്തമായി കാണാം. അനക്കൂട്ടത്തിനൊപ്പം പുൽമേട്ടിൽ ഭക്ഷണം തേടിയെത്തിയതായിരുന്നു ഇവർ. മറ്റ് ആനകൾ ഭക്ഷണം കഴിക്കുന്നതിൽ വ്യാപൃതരായപ്പോഴായിരുന്നു കുട്ടിയാനയുടെ കുറുമ്പുകൾ. സമീപത്തുള്ള പക്ഷികളെ ഓടിക്കുന്നതിലാണ് കുട്ടിയാന രസം കണ്ടെത്തിയത്. ഒരു കൂട്ടം കൊക്കുകളോടായിരുന്നു കുട്ടിയാനയുടെ കുറുമ്പ്. കുട്ടിയാന ഓടി അരികിലേക്കെത്തുമ്പോൾ പക്ഷികൾ മെല്ലെ പറന്നു പൊങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.നിരവധിയാളുകൾ ഇപ്പോൾ തന്നെ രസകരമായ ഈ ദ്യശ്യങ്ങൾ കണ്ടു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com