ADVERTISEMENT

വീടിന്റെ മേൽക്കൂരയിൽ തൂങ്ങിക്കിടന്ന് ഇരവിഴുങ്ങി പെരുമ്പാമ്പ്. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലുള്ള ബ്രിസ്ബേനിലാണ് സംഭവം നടന്നത്. ഇവിടെ ഒരു വീടിന്റെ പിന്‍വശത്തുള്ള മേൽക്കൂരയിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടന്നാണ് പാമ്പ് ഇരവിഴുങ്ങിയത്.

കാർപെറ്റ് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പാണ് സസ്തനിയായ പോസത്തെ ഭക്ഷണമാക്കിയത്. മേൽക്കൂരയിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ പാമ്പിനെ കണ്ട വിവരം ഉടൻ തന്നെ സൺഷൈൻ കോസ്റ്റ് പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. സ്റ്റുവർട്ട് മക്കൻസിയാണ് പാമ്പിനെ നീക്കം ചെയ്യാനെത്തിയത്. മക്കൻസി ഇവിടെയെത്തുമ്പോൾ പോസത്തെ പാതിയോളം വിഴുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ്.

പൂർണ വളർച്ചയെത്തിയ റിങ് ടെയ്ൽ പോസത്തെയാണ് പാമ്പ് വിഴുങ്ങിയതെന്ന് മക്കൻസി വ്യക്തമാക്കി. രണ്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പ് ഒരു മണിക്കൂറോളമെടുത്താണ് പോസത്തെ വിഴുങ്ങിയത്. ഇരയെ പൂർണമായും വിഴുങ്ങിയ ഉടൻ തന്നെ മക്കൻസി പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് സ്വാഭാവികമായ വാസസ്ഥലത്ത് തുറന്നുവിട്ടു.

English Summary: A massive carpet python hanging from a roof while devouring an adult possum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com