ജലാശയത്തിൽ നിന്നു മീൻ പിടിക്കുന്ന പുള്ളിപ്പുലി; അപൂർവ ദൃശ്യങ്ങൾ!

Leopard catching fish in a pond
SHARE

പുള്ളിപ്പുലികൾ സാധാരണ മാൻ വർഗത്തിൽ പെട്ട ഇരകളെയൊക്കെയാണ് ഭക്ഷിക്കാറുള്ളത്. ഇനി ആ വിഭാഗത്തിൽ പെട്ട ഇരകളെയൊന്നും കിട്ടിയില്ലെങ്കിൽ എന്തുചെയ്യും? അങ്ങനെ വന്നപ്പോഴാകാം ഒരു പുള്ളിപ്പുലി മത്സ്യത്തെ പിടിച്ചു ഭക്ഷിക്കാമെന്ന് കരുതിയത്. അങ്ങനെ ഏകദേശം  വറ്റിവരളാറായ ജലാശയത്തിൽ നിന്നുമായിരുന്നു പുലിയുടെ മീൻപിടുത്തം.

ജലാശയത്തിനു നടുവിലായി കെട്ടിക്കിടന്ന വെള്ളത്തിൽ നിറയെ മത്സ്യങ്ങളുണ്ടായിരുന്നു. താരതമ്യേന എളുപ്പത്തിൽ ആഹാരം തേടാമെന്നതാകാം പുലിയെ ഇവിടേക്കാകർഷിച്ചത്. കെട്ടിക്കിടന്ന വെള്ളത്തിൽ കിടന്ന മത്സ്യങ്ങളിലൊന്നിനെ കടിച്ചെടുത്ത് പുള്ളിപ്പുലി എളുപ്പത്തിൽ നടന്നകന്നു .30 സെക്കൻഡ് ദൈർഖ്യമുള്ള ഈ ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്

English Summary: Leopard catching fish in a pond goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA