കുരങ്ങനെ മരത്തിൽ നിന്നും കുലുക്കി താഴെയിടാൻ ശ്രമിക്കുന്ന പുള്ളിപ്പുലി, ഒടുവിൽ സംഭവിച്ചത്?

 Leopard Tries To Shake Monkey Down From Tree
SHARE

പുള്ളിപ്പുലിയുടെ പിടിയിൽ നിന്നും രക്ഷപെടാനായാണ് കുരങ്ങൻ മരച്ചില്ലയിൽ അഭയം പ്രാപിച്ചത്. എന്നാൽ പുള്ളിപ്പുലി അവിടയും കുരങ്ങന്റെ പിന്നാലെയെത്തി. മരത്തിന്റെ നേർത്ത ചില്ലയിൽ കയറിയിരുന്ന കുരങ്ങനെ അവിടെ നിന്നും കുലുക്കി താഴെയിടാനായിരുന്നു പുള്ളിപ്പുലിയുടെ ശ്രമം, എന്നാൽ മരച്ചില്ലയിൽ ബലമായി പിടിച്ചിരുന്ന കുരങ്ങനെ താഴെയിടാൻ പുള്ളിപ്പുലിക്കായില്ല.

സൗത്ത് ആഫ്രിക്കയിലെ സാബി സാൻ‍‍ഡ്സ് ഗെയിം റിസർവിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ 2013ൽ പകർത്തിയതാണ്. ഗ്രേ പാർക്കറാണ് ദൃശ്യം പകർത്തിയത്. ആഫ്രിക്കയിൽ കാണപ്പെടുന്ന വെർവെറ്റ് വിഭാഗത്തിൽ പെട്ട കുരങ്ങനെയാണ് പുള്ളിപ്പുലി പിടികൂടാൻ ശ്രമിച്ചത്. മണിക്കൂറുകളോളം പരിശ്രമിച്ചിട്ടാണ് പുള്ളിപ്പുലി ഒടുവിൽ കുരങ്ങനെ ഉപേക്ഷിച്ച് മടങ്ങിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ കഴിഞ്ഞ ദിവസം ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Leopard Tries To Shake Monkey Down From Tree 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA