ADVERTISEMENT

ജനിച്ചിട്ട് വെറും ഇരുപതു മിനിട്ട് മാത്രം പ്രായമുള്ള ആനക്കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇടറുന്ന കാലടികളോടെ പിച്ചവയ്ക്കുന്ന ആനക്കുട്ടിയാണ് ദൃശ്യങ്ങളിലുള്ളത്. അമ്മയുടെ പിന്നാലെയായിരുന്നു ആനക്കുട്ടിയുടെ നടത്തം. ഏറെ കഷ്ടപ്പെട്ടായിരുന്നു കുട്ടിയാനയുടെ നടത്തം. അമ്മയാന ഇടയ്ക്കിടെ ആശങ്കയോടെ കുഞ്ഞിന്റെ നടത്തം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നു പകർത്തിയതാണ് ദ‍ൃശ്യങ്ങൾ.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ആനക്കുട്ടിയുടെ നടത്തത്തെ പുതിയ ലോകത്തേക്കുള്ള നൃത്തച്ചുവടുകളായാണ് പലരും വിശേഷിപ്പിച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Elephant Calf 'dances' His Way Into The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com