ADVERTISEMENT

മുറിവേറ്റ കുരങ്ങൻ ചികിത്സ തേടി ആശുപത്രിയുടെ മുന്നിൽ കാത്തിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കർണാടകയിലെ ഡാണ്ടേലിയിലുള്ള പടീൽ ആശുപത്രിയിലാണ് ചികിത്സ തേടി കുരങ്ങനെത്തിയത്. പുറത്തെ പടികളിൽ കാത്തിരുന്ന കുരങ്ങനെ ആശുപത്രിയിലെത്തിയവരെല്ലാം ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു. കൂടിനിന്നവരിലാരോ കുരങ്ങൻ പടീൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതാണെന്ന് പറയുന്നതും വി‍ഡിയോയിൽ വ്യക്തമാണ്.

കാഴ്ചക്കാരിലാരോ പകർത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം ജനശ്രദ്ധ നേടിയത്. വാഷ്ബേസിനിൽ ഇരിക്കുന്ന കുരങ്ങനെ പുറത്തുള്ള മുറിവിൽ ആശുപത്രി ജീവനക്കാർ മരുന്നുവയ്ക്കുന്നതും പുറത്തെ മുറിവ് കുരങ്ങൻ കൈകൊണ്ട് തൊട്ടുകാണിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. നിരവധിയാളുകൾ ആശുപത്രി ജീവനക്കാരുടെ പ്രവർത്തിയെ അഭിനന്ദിച്ചു. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സന്ദീപ് ത്രിപാഠിയാണ് ഹൃദയസ്പർശിയായ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആശുപത്രിയിലെ തിരക്കിനിടയിലും കുരങ്ങനെ പരിഗണിച്ച ജീവനക്കാരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിനു തെളിവാണിതെന്നും പലരും ട്വിറ്ററിൽ കുറിച്ചു. 

English Summary: Injured Monkey Shows Up At Karnataka Hospital For Help, Gets Treated.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com