ശുചിമുറിയിൽ പതുങ്ങിയിരുന്നത് ആറടിയോളം നീളമുള്ള കൂറ്റൻ മൂർഖൻ പാമ്പ്, ദൃശ്യം

Family Finds Cobra Inside the Toilet
SHARE

തിരുവനന്തപുരം ജില്ലയിലെ മാങ്കുഴിയിലുള്ള സുഖദേവന്റെ വീടിനോടു ചേർന്നുള്ള ശുചിമുറിയിൽ പതുങ്ങിയിരുന്നത് കൂറ്റൻ മൂർഖൻ പാമ്പ്. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന ശുചിമുറിയിൽ വിടവിലൂടെയാണ് പാമ്പ് കയറിപ്പറ്റിയത്. രാത്രിയിൽ പാമ്പിനെ കണ്ട വീട്ടുടമ ഉടൻതന്നെ വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു.

വാവ സുരേഷ് എത്തുമ്പോൾ പുറത്തേക്കുള്ള വിടവുകളൊക്കെ വീട്ടുകാർ അടച്ചിരുന്നു. ശുചിമുറി തുറന്നപ്പോൾ അതിന്റെ മൂലയില്‍ പതുങ്ങിയിരിക്കുന്ന പാമ്പിനെ വാവ സുരേഷ് വിദഗ്ധമായി പിടികൂടുകയായിരുന്നു. ആറടിയോളം നീളമുള്ള ആരോഗ്യമുള്ള പെൺ പാമ്പാണിതെന്ന് വാവ സുരേഷ് വ്യക്തമാക്കി. കടുത്ത വിഷമുള്ള പാമ്പാണിത്. പിടികൂടിയ പാമ്പിനെ കുപ്പിക്കുള്ളിൽ അടച്ചാണ് വാവ സുരേഷ് അവിടെ നിന്നും മടങ്ങിയത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA