ADVERTISEMENT

ജനിച്ച് മണിക്കൂറുകൾ മാത്രമുള്ള കുഞ്ഞുമായി നീങ്ങുന്ന അമ്മയാനയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. കുഞ്ഞുങ്ങൾ പിച്ച വയ്ക്കുമ്പോൾ  മുന്നിൽ തടസ്സങ്ങളൊന്നും വരാതിരിക്കാൻ അമ്മമാർ ശ്രദ്ധിക്കാറുണ്ട്. അതുതന്നെയാണ് ഇവിടെയും നടന്നത്. കുഞ്ഞുമായി കാടിനുള്ളിലൂടെ നടക്കുന്നതിനിടയിലാണ് മുന്നിൽ തടസ്സമായി ഒരു മരക്കൊമ്പ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്, ഉടൻ അമ്മയാന ആ ശിഖരം തുമ്പിക്കൈകൊണ്ട് നീക്കിയിയിട്ടു. 

കുട്ടിയാന നടക്കുമ്പോൾ മരക്കൊമ്പ് തടസ്സമാകാതിരിക്കാനായിരുന്നു അമ്മയാനയുടെ ഈ കരുതൽ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Mother elephant removes branch blocking her newborn's way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com