ADVERTISEMENT

പക്ഷിക്കുഞ്ഞുങ്ങളെയയും പക്ഷികളുടെ മുട്ടയുമൊക്കെ അകത്താക്കുന്നത് പാമ്പുകളുടെ പൊതു സ്വഭാവമാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വീടിനോടു ചേർന്നു കൂടു കൂട്ടിയിരുന്ന പക്ഷിക്കൂട്ടിലേക്കാണ് പാമ്പ് ഇഴഞ്ഞെത്തിയത്. അമ്മപ്പക്ഷിയും കുഞ്ഞുങ്ങളുമാണ് കൂട്ടിലുണ്ടായിരുന്നത്. പാമ്പ് ഇഴഞ്ഞെത്തുന്നത് കണ്ട് മറ്റു പക്ഷികൾ സമീപത്തായി ബഹളം കൂട്ടി പറക്കുന്നുമുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്കൊപ്പം ചേർന്നിരുന്ന അമ്മപ്പക്ഷിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു പാമ്പിന്റെ വരവ്. കൂട്ടിലേക്ക് ഇഴഞ്ഞു കയറിയ പാമ്പ് ആദ്യം കണ്ട കിളിക്കുഞ്ഞിന്റെ തലയിൽ പിടുത്തമിട്ടു. 

കൂട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുഞ്ഞുങ്ങൾ പേടിച്ചരണ്ട് താഴേക്ക് ചാടി. അമ്മപ്പക്ഷിയും ഭയന്ന് പിൻമാറി. കിട്ടിയ പക്ഷിക്കുഞ്ഞിനെ പാമ്പ് നിമിഷങ്ങൾക്കകം അകത്താക്കുകയും ചെയ്തു. പാമ്പ് പക്ഷിക്കുഞ്ഞിനെ ഭക്ഷിക്കുന്ന സമയമത്രയും പക്ഷികൾ ചുറ്റും പറന്നു ബഹളംകൂട്ടുന്നുണ്ടായിരുന്നു. ഇരയെ അകത്താക്കിയ പാമ്പ് അൽപസമയത്തിനകം അവിടെനിന്ന് സ്ഥലം കാലിയാക്കുകയും ചെയ്തു. യുഎസിലെ അർക്കൻസാസിലുള്ള ഒരു വീട്ടിൽ നിന്നുള്ളതാണ് ഈ ദൃശ്യം. വീടിനോടു ചേർന്നു കൂടുകൂട്ടിയ പക്ഷികളുടെയും അവയുടെ കുഞ്ഞുങ്ങളുടെയും വളർച്ച കാണാൻ വീട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് നടുക്കുന്ന സംഭവങ്ങൾ പതിഞ്ഞത്. 

English Summary: Snakes crawl into the Bird's nest and eat baby birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com