ചെമ്മൺ പാതയിൽ കാറിനു നേരെ ചീറിയടുത്ത് അനാക്കോണ്ട; ഭയപ്പെടുത്തുന്ന ദൃശ്യം

Roadside Anaconda Gets Rowdy
SHARE

കാറിനു നേരെ ചീറിയടുത്ത് അനാക്കോണ്ട. ബ്രസീലിലെ ക്യാമ്പോ ഗ്രാൻഡെയിലുള്ള മാൻഡോ ഗ്രോസ്സോ ഡോസൾ എന്ന സ്ഥലത്താണ് സംഭവം. ഇവിടെയുള്ള ജീവനക്കാരൻ ഫാമിലേക്ക് പോകുന്നതിനിടയിലാണ് വഴിയരികിൽ വിശ്രമിക്കുന്ന നിലയിൽ അനാക്കോണ്ടയെ കണ്ടത്. അപൂർവ കാഴ്ചയായതിനാൽ തന്നെ ഇത് കാണാനായി അയാൾ തന്റെ കുടുംബത്തെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി.

കാറിലെത്തിയ കുടുംബം അനാക്കോണ്ടയുടെ ദൃശ്യങ്ങൾ പകർത്താനായി വളരെ പതിയെ അതിന്റെ സമീപത്തു കൂടി പോയപ്പോഴാണ് പാമ്പ് അക്രമാസക്തനായത്. കാറിനു നേരെ ചീറിയടുക്കുന്ന അനാക്കോണ്ടയെ ദൃശ്യത്തിൽ കാണാം. പാമ്പ് കാറിനു നേരെ ചീറിയടുക്കുന്നത് കണ്ട് ഇവർ വാഹനം പിന്നോട്ടെടുത്തു. മുന്നോട്ടടുത്ത മറ്റൊരു വാഹനത്തിനു നേരെയും പാമ്പു ചീറിയടുത്തു. വഴിയരികിലെ അനാക്കോണ്ട റൗഡികളുടെ സ്വഭാവമെടുത്തു എന്നാണ് സംഭവത്തെക്കുറിച്ച് അവിടെയുണ്ടായിരുന്നവർ പ്രതികരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA