ADVERTISEMENT

ഉടുമ്പിന്റെ വാലിൽ പിടിച്ചു കടിച്ചുവലിക്കുന്ന നായകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഉത്തരാഖണ്ഡിലെ പാവുരി ജില്ലയിലാണ് സംഭവം നടന്നത്. മരത്തിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്ന ഉടുമ്പിനെ വാലിൽ പിടിച്ചു വലിച്ച് നായകൾ താഴെയിട്ടു. മരത്തിൽ കയറി രക്ഷപെടാൻ ശ്രമിക്കുമ്പോൾ വീണ്ടും നായകൾ കടിച്ചുവലിച്ചു തഴെയിടുന്നതും നിലത്തൂടെ വലിച്ചിഴയ്ക്കുന്നതും കാണാം.

രക്ഷപെടാനായി ഉടുമ്പും നായകളോട് പോരാടി. ഉടുവിൽ അവിടെയുണ്ടായിരുന്ന പ്രദേശവാസികൾ നായകളെ തുരത്തി ഉടുമ്പിനെ രക്ഷിക്കുകയായിരുന്നു. നായകളുടെ ആക്രമണത്തിൽ ഉടുമ്പിന് കാര്യമായ പരുക്കുകളേറ്റിട്ടില്ല. ഹിമാൻഷു ഭട്ട് ആണ് സമൂഹമാധ്യമങ്ങവിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.

ആഫിക്കയിലും ഏഷ്യയിലും ഓഷ്യാനയിലുമാണ് ഉടുമ്പുകള്‍ സാധാരണയായ കാണപ്പെടുന്നത്. ഏകദേശം 80 വിഭാഗത്തിൽ പെട്ട ഉടുമ്പുകളുണ്ടെന്നാന്ന് ഗവേഷകരുടെ  കണ്ടെത്തൽ. ബംഗാൾ മോണിട്ടർ അഥവാ കോമൺ ഇന്ത്യൻ മോണിട്ടർ എന്നറിയപ്പെടുന്ന ഉടുമ്പിനെയാണ് ഇന്ത്യയിൽ കാണാൻ കഴിയുന്നത്.

English Summary: Two Dogs vs A Huge Monitor Lizard In This Viral Video From Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com