വീടിന്റെ പിന്നിലുള്ള തോട്ടത്തിൽ കൊഴിഞ്ഞു വീണ ആപ്പിൾ കഴിക്കുന്ന കരടിയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യം കൗതുകമാകുന്നു. യുഎസിലെ നോർത്ത് കാരലൈനയിലാണ് സംഭവം. വീട്ടുടമസ്ഥരാണ് കരടികളുടെ ദൃശ്യം ക്യാമറയിൽ പകർത്തിയത്.
പാകമായ ആപ്പിൾ കൊഴിഞ്ഞു വീണത് ഭക്ഷിച്ച് വിശപ്പടക്കാനാണ് അമ്മക്കരടിയും അഞ്ച് കുഞ്ഞുങ്ങളും അവിടെയെത്തിയത്. താഴെ വീണു കിടക്കുന്ന മുഴുവൻ ആപ്പിളുകളും അകത്താക്കിയ ശേഷമാണ് കരടിക്കുടുംബം അവിടെ നിന്നും പോയതെന്നും ഇവർ വ്യക്തമാക്കി.
English Summary: Bear and Cubs Fill Up on Fallen Apple