ADVERTISEMENT

ഡൽഹിയിലെ ഒരു വീടിന് സമീപത്തുനിന്നും പകർത്തിയ ജീവിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. നാലു കാലുകളും വലിയ വാലുമൊക്കെയുള്ള ഭീമാകാരനായ ഒരു ജീവി വീട്ടുമുറ്റത്തു കൂടി നടന്നു നീങ്ങുന്നതിന്റെ ചിത്രമാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ എച്ച് ജി എസ് ധലിവാളാണ് ജീവിയുടെ ചിത്രം  പങ്കുവച്ചിരിക്കുന്നത്. 

ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഉടൻതന്നെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. പല്ലി വർഗത്തിൽ പെടുന്ന ഉരഗ ജീവിയായ മോണിറ്റർ ലിസാർഡ് ആണ് ചിത്രത്തിലുള്ളതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ പല ഏഷ്യൻ രാജ്യങ്ങളിലും ജലസ്രോതസ്സുകൾക്ക് സമീപം കാണപ്പെടുന്ന കൊമോഡോ ഡ്രാഗൺ ആണിതെന്നാണ് ഭൂരിഭാഗവും വാദിക്കുന്നത്. അവ മനുഷ്യനുമായി അധികം ഏറ്റുമുട്ടാത്തതിനാൽ 'ഷൈ ലിസാർഡ്' എന്നും അറിയപ്പെടാറുണ്ട്. ചെറിയ മൃഗങ്ങളെ ഭക്ഷണമാക്കിയാണ് അവ ജീവിക്കുന്നത്. 

ചിത്രം പ്രചാരം നേടിയതോടെ ജീവിയുടെ ഭംഗി വർണിച്ചും ഒരു വിഭാഗം എത്തിയിട്ടുണ്ട്. എന്നാൽ ഭീമാകാരനായ ഇത്തരമൊരു ജീവി വീട്ടുമുറ്റത്തെത്തിയതിലുള്ള ഭയമാണ് കൂടുതൽ പേരും പങ്കുവയ്ക്കുന്നത്. ആ വീടിന് 'ജുറാസിക് നിവാസ്' എന്ന എന്ന പേരു നൽകണമെന്ന രീതിയിൽ നർമ്മം കലർന്ന കമൻറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും ജനവാസ മേഖലയിൽ ഇങ്ങനെ ഒരു അപൂർവ ജീവിയെത്തിയത് ഏറെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്.

English Summary: Twitterati shocked after Monitor lizard spotted in Delhi home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com