നടക്കുന്ന ഓർക്കിഡ് പുഷ്പം; പൂപോലെ ഇര പിടുത്തം, ദൃശ്യം കൗതുകമാകുന്നു!

Praying Mantis Mimics Flower to Trick Prey
SHARE

ഒറ്റ നോട്ടത്തിൽ ഇലകളുടെ മുകളിൽ ഇരിക്കുന്നത് കണ്ടാൽ മനോഹരമായ ഓർക്കിഡ് പുഷ്പമാണെന്നേ പറയൂ. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും പ്രാർത്ഥന പ്രാണിയാണിതെന്ന്. മുൻ കാലുകൾ തൊഴുപിടിച്ചാണ് ഇത്തരം പ്രാണികളുടെ നടപ്പ്. അതിനാലാണ് ഇവയ്ക്ക് തൊഴും പ്രാണി, പ്രാർത്ഥന പ്രാണി എന്നൊക്കെ പേരുവന്നത്. ഓർക്കിഡ് പുഷ്പത്തിന്റെ നിറത്തിലുള്ള മനോഹരമായ പ്രാണിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പിങ്ക് നിറത്തിലുളള്ള കാലുകളും തലയും മറ്റു ശരീരഭാഗങ്ങളുമെല്ലാം ഓർക്കിഡ് പുഷ്പത്തിന്റെ ഇതളുകൾ പോലെയാണ് തോന്നിക്കുന്നത്. ഇരകളായ ചെറു പ്രാണികളെ ആകർഷിക്കാനാണ് ഇവയുടെ രൂപമാറ്റം. ഓർക്കിഡ് മാന്റിസ് എന്നാണ് ഈ പ്രാണികൾ അറിയപ്പെടുന്നത്. പശ്ചിമഘട്ട മലനിരകളിൽ ഇവയെ കാണാം.

English Summary: Praying Mantis Mimics Flower to Trick Prey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA