ജീവനറ്റ തെരുവുനായയുടെ കുഞ്ഞിനെ കുഴിച്ചിടാൻ കൊണ്ടുപോകുന്ന ദൃശ്യം നൊമ്പരമാകുന്നു. നായ്ക്കുട്ടിയെ കുഴിച്ചിടാൻ കൊണ്ടു പോകുന്നയാളെ നായ പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. കുഴിയിലേക്ക് നായ്ക്കുട്ടിയുടെ ജീവനറ്റ ശരീരമിട്ടപ്പോൾ ചുറ്റുമുള്ള മണ്ണ് മൂക്കു കൊണ്ട് കുഴിലേക്കിടുന്ന നായയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളെ കണ്ണീരിലാഴ്ത്തിയത്.
സന്നദ്ധ പ്രവർത്തകരാണ് വഴിയരികിൽ കിടന്ന നായ്ക്കുട്ടിയുടെ മൃതശരീരം മറവു ചെയ്യാനെത്തിയത്. വേദനയോടെ കുഞ്ഞിന്റെ ശരീരത്തിലേക്ക് മണ്ണു നീക്കിയിടുന്ന തെരുവുനായയെ സന്നദ്ധപ്രവർത്തകർ തലോടി ആശ്വസിപ്പിക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.