ADVERTISEMENT

ചുവർ പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന വെള്ളിക്കെട്ടൻ പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. കരയിൽ കാണപ്പെടുന്ന കടുത്ത വിഷപ്പാമ്പുകളിൽ മുന്നിലാണ് വെള്ളിക്കെട്ടൻ. കോമൺ ക്രെയ്റ്റ് എന്നറിയപ്പെടുന്ന ഇവ വെള്ളിക്കെട്ടൻ, വളവളപ്പൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ,വളയപ്പൻ, കെട്ടുവളയൻ, കരിവേല,രാജില ശംഖുവരയൻ എന്നിങ്ങനെ പ്രാദേശികമായി പല പേരുകളിലും അറിയപ്പെടുന്നുണ്ട്. കറുത്ത ശരീരത്തിൽ വെളുത്ത നിറത്തിലുള്ള വളയങ്ങളാണ് ഇവയുടെ പ്രത്യേകത. 

അണലി, മൂർഖൻ ,രാജവെമ്പാല ,അണലി തുടങ്ങിൽ ഇന്ത്യയിൽ കണ്ടുവരുന്ന വിഷപ്പാമ്പുകളേക്കാൾ കാഠിന്യം കൂടുതലാണ് ഇവയുടെ വിഷത്തിന്. മറ്റ് പാമ്പുകളാണ് ഇവയുടെ പ്രരധാന ഭക്ഷണം. വിഷമില്ലാത്തയിനം പാമ്പായ ചുവർ പാമ്പിനെയാണ് ഇവിടെ വെള്ളിക്കെട്ടൻ ഇരയാക്കിയത്. മൂർച്ചയുള്ള പല്ലുകളുള്ളതിനാലാണ് ഇവ വൂൾഫ് സ്നേക്ക് എന്നറിയപ്പെടുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: A common Krait devouring a common wolf snake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com