ADVERTISEMENT

സർഫിങ്ങിനിടയിൽ സ്രാവിന്റെ പിടിയിൽ നിന്നും കുട്ടിയെ രക്ഷിച്ച പൊലീസുകാരന് അഭിനന്ദന പ്രവാഹം. ഫ്ലോറിഡയിലെ കോക്ക ബീച്ചിലാണ് സംഭവം നടന്നത്. കോക്ക ബീച്ച് പൊലീസ് ഉദ്യോഗസ്ഥനായ ആഡ്രിയാൻ കോസിക്കിയാണ് സ്രാവിന്റെ പിടിയിൽ നിന്നും സാഹസികമായി കുട്ടിയെ രക്ഷിച്ചത്.

സംഭവം നടന്ന സസമയത്ത് ആഡ്രിയാൻ ഡ്യൂട്ടിയിലല്ലായിരുന്നു. ഭാര്യയുമൊത്ത് ബീച്ചിലെത്തിയതായിരുന്നു ആഡ്രിയാൻ. അപ്പോഴാണ് സര്‍ഫിങ് നടത്തുന്ന കുട്ടിക്കരികിലേക്ക് സ്രാവെത്തുന്നത് ശ്രദ്ധയിൽ പെട്ടത്. അപകടകരമായ രീതിയിൽ സ്രാവ് കുട്ടിയുടെ സമീപത്തേക്ക് എത്തുന്നതു കണ്ട ആഡ്രിയാൻ മറ്റൊന്നും ആലോചിക്കാതെ വേഗം വെള്ളത്തിലേക്കു ചാടി കുട്ടിയെ വലിച്ച് കരയ്ക്കു കയറ്റുകയായിരുന്നു.

ബ്രെവാർഡ് കൗണ്ടിയിലുള്ള ഒറ്റപ്പെട്ട ബീച്ചാണ കോക്ക ബീച്ച്. സ്രാവിന്റെ ആക്രമണത്തിൽ ഫ്ലോറിഡയിൽ രണ്ടാം സ്ഥാനം ഈ ബീച്ചിനാണ്. ചൂട് കൂടുതലുള്ള  ജൂലൈ, ഒക്ടോബർ മാസങ്ങളിൽ സ്രാവിന്റെ ആക്രമണം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോക്ക ബീച്ച് പൊലീസ് ആൻഡ് ഫയറിന്റെ ഔദ്യോഗിക ഫേയ്സ് ബുക്ക് പേജിലാണ് സംഭവത്തിന്റെ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ആഡ്രിയാന്റെ  സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തി.

English Summary: Cop Jumps Into Water, Pulls Boy Away From Shark In Heart-Stopping Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com