ADVERTISEMENT

ഇസ്തംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം ആരാധനാലയമാക്കി മാറ്റിയതോടെ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഹാഗിയ സോഫിയയുടെ പ്രസിദ്ധിക്ക് ഒപ്പം തന്നെ അറിയപ്പെടുന്ന മറ്റൊരാൾ കൂടി അവിടെയുണ്ട്. അത് മറ്റാരുമല്ല, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പോലും ആരാധനാപാത്രമായ ഗ്ലി എന്ന പൂച്ചയാണത്.

 Gli the cat can stay even as Istanbul's Hagia Sophia

മ്യൂസിയം ആരാധനാലയമാക്കി മാറ്റുന്നതോടെ അവിടെ തുടരാൻ ഗ്ലീക്ക് കഴിയുമോ എന്ന ആശങ്കയാണ് ഗ്ലിയുടെ ആയിരക്കണക്കിന് വരുന്ന ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരന്തരമായ ചോദ്യങ്ങളെ തുടർന്ന് ഇപ്പോൾ അധികൃതർ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രശ്നവുമില്ലാതെ ഗ്ലീക്ക് ഹാഗിയ സോഫിയയിൽ തന്നെ കഴിയാമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്ലീക്ക് മാത്രമല്ല അവിടെ വസിച്ചിരുന്ന മറ്റു പൂച്ചകൾക്കും  വാസസ്ഥലം നഷ്ടപ്പെടില്ല.

ചാര നിറത്തിലുള്ള ശരീരവും ഇളം പച്ചനിറത്തിലുള്ള കണ്ണുകളുമായി ചുറ്റിനടക്കുന്ന ഗ്ലി മ്യൂസിയം സന്ദർശിക്കാനെത്തുന്നവരുടെയെല്ലാം  പ്രിയപ്പെട്ടവളായി മാറിയിരുന്നു. 2009 ൽ മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ ഹാഗിയ സോഫിയ സന്ദർശിച്ച സമയത്ത് ഗ്ലീയെ തലോടിക്കൊണ്ടിരിക്കുന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നാലുവർഷം മുമ്പ് ഉമുത് ബാസീസി എന്ന ടൂർ ഗൈഡാണ് ഗ്ലിയുടെ പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഇന്ന് ലോകമെമ്പാടുമുള്ള 48000ൽ പരം ഫോളോവേഴ്സാണ് ഗ്രീക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്.

English Summary: Gli the cat can stay even as Istanbul's Hagia Sophia changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com