ADVERTISEMENT

മത്സ്യത്തൊഴിലാളികൾ കിട്ടിയത് 780 കിലോഗ്രാം ഭാരമുള്ള കൂറ്റൻ തിരണ്ടി മത്സ്യത്തെ. പശ്ചിമ ബംഗാളിലെ ഡിഹയിലാണ് ഇന്നലെ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾക്ക് അപൂർവ മത്സ്യത്തെ ലഭിച്ചത്. പ്രാദേശികമായി ചിലശങ്കർ എന്നാണ് ഈ തിരണ്ടി മത്സ്യം അറിയപ്പെടുന്നത്. പറക്കുന്ന കപ്പലിനെ പോലെയാണ് ഇവയുടെ ആകൃതി.

ഒഡിഷ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള ട്രോളറിലാണ് മത്സ്യത്തെ പിടികൂടിയത്. ആദ്യമായിട്ടാണ് ഈ മത്സ്യത്തൊഴിലാളികൾക്ക് തിരണ്ടി മത്സ്യത്തെ കിട്ടിയതെന്ന് ഇവർ വ്യക്തമാക്കി. പിടികൂടിയ കൂറ്റൻ മത്സ്യത്തെ ഏറെ പണിപ്പെട്ടാണ് കരയിലേക്കെത്തിച്ചത്. കൂറ്റൻ കയറിൽ കെട്ടിവലിച്ചാണ് മത്സ്യത്തെ വാഹനത്തിൽ കയറ്റിയത്. പിന്നീടിതിനെ മൊത്തക്കച്ചവട വിപണിയിലെത്തിക്കുകയായിരുന്നു.

കിലോയ്ക്ക് 2100 രൂപയാണ് മൊത്തക്കച്ചവട വില. മത്സ്യം ലേലത്തിൽ പോയത് ഈ വിലയ്ക്കാണ്. റീട്ടെയ്‌ൽ മാർക്കറ്റിൽ നിലവിൽ 20 ലക്ഷത്തിലധികമാണ് ഇതിന്റെ മൂല്യം. വിശിഷ്ട ഭോജ്യം എന്നതിലുപരി, ഔഷധ നിർമാണത്തിനും ഇവയുടെ ശരീരഭാഗങ്ങൾ ഉപയോഗിക്കാറുണ്ട് .എന്തായാലും അപൂർവ മത്സ്യത്തെ കിട്ടിയത് ലോക്‌ഡൗൺ കാലത്ത് വറുതിയിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ലോട്ടറിയായി.

English Summary: Rare fish weighing around 800kg caught in Digha. Price? Rs 20 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com