വീടിനുള്ളിൽ നിന്നും പിടികൂടിയ രാജവെമ്പാല കഴുത്തിൽ ചുറ്റി, ഭയപ്പെടുത്തുന്ന ദൃശ്യം

Huge King Cobra Captured From Nainital House
SHARE

നൈനിറ്റാളിൽ വീടിനുള്ളിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ വനംവകുപ്പിന്റെ ദ്രുതകർമ സേനയാണ് പാമ്പിനെ നീക്കം ചെയ്തത്. വീടിനുള്ളിലെ മേശയ്ക്കടിയിലാണ് പാമ്പ് പതുങ്ങിയിരുന്നത്. പാമ്പിനെ പിടികൂടുന്ന ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആകാശ് കുമാർ വർമയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

പിടികൂടിയ പാമ്പിനെ പുറത്തേക്കു കൊണ്ടുവന്നപ്പോൾ നിരവധിയാളുകൾ കാണാനെത്തിയിരുന്നു. പാമ്പിനെ ചാക്കിലാക്കാൻ ശ്രമിച്ചപ്പോൾ അത് കഴുത്തിലേക്ക് വാൽ ചുറ്റുന്നത് കണ്ടവർ ഒന്നടങ്കം പരിഭ്രമിച്ചു. എന്നാൽ സുരക്ഷിതമായി പാമ്പിനെ ചാക്കിലാക്കിയതോടെ എല്ലാവർക്കും ആശ്വാസമായി. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. ആ ദൃശ്യവും ഇതോടൊപ്പം ആകാശ് കുമാർ വർമ പങ്കുവച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും.  എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാമ്പുകൾക്കു വലിയ പങ്കുണ്ട്. കഴിഞ്ഞ വർഷം അവസാനം ഉത്തരാഖണ്ഡിൽ ട്രെയിനിൽ നിന്നും 10 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയിരുന്നു.

English Summary: Huge King Cobra Captured From Nainital House. Video Is Terrifying

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA